Advertisement

ആദ്യഘട്ടം സംഘർഷഭരിതം; മണിപ്പൂരിൽ 11 ബൂത്തുകളിൽ ഇന്ന് റീപോളിങ്

April 22, 2024
Google News 2 minutes Read
Repolling Manipur loksabha election 2024

‌​മണി​പ്പൂ​രി​ൽ ആ​ദ്യ​ഘ​ട്ട വോ​ട്ടെ​ടു​പ്പി​നി​ടെ സം​ഘ​ർ​ഷമുണ്ടായ 11 ബൂത്തുകളിൽ റീപോളിങ് ഇന്ന് നടക്കും. 19ന് നടന്ന വോട്ടെടുപ്പിൽ സംസ്ഥാനത്ത് 69.18 ശതമാനം പോളിങ് രേഖപ്പെടുത്തിയിരുന്നു. ഖുറൈ അസംബ്ലി മണ്ഡലത്തിൽ മൊയ്രാങ്കാമ്പ് സജീബ് അപ്പർ പ്രൈമറി സ്‌കൂൾ, എസ്. ഇബോബി പ്രൈമറി സ്‌കൂൾ (ഈസ്റ്റ് വിങ്), ക്ഷേത്രിഗാവോ-നാല് ബൂത്ത്, തോങ്‌ജു-ഒരു ബൂത്ത്, ഉറിപോക്ക്-മൂന്ന് ബൂത്ത്, കൊന്തൗജം-ഒരു ബൂത്ത് എന്നിവിടങ്ങളിലാണ് റീപോളിങ് നടക്കുക.(Repolling Manipur loksabha election 2024)

ഒന്നാംഘട്ട വോട്ടെടുപ്പിനിടെ വെടി വെയ്പ്പും വ്യാപക സംഘർഷവും ഉണ്ടായ ബൂത്തുകളിലാണ് ഇന്ന് റീപോളിങ് നടക്കുന്നത്. അക്രമികൾ പോളിംഗ് സാമഗ്രികൾ ഉൾപ്പെടെ നശിപ്പിച്ചിരുന്നു. ഇവിഎമ്മുകൾക്കും കേടുപാടുണ്ടായി. റീപോളിങ്ങിനായി കനത്ത സുരക്ഷാക്രമീകരണങ്ങളാണ് ബൂത്തുകളിൽ ഇന്ന് ഒരുക്കിയിരിക്കുന്നത്.

രണ്ട് ലോക്സഭാ മണ്ഡലങ്ങളായ ഇന്നര്‍ മണിപ്പൂരിലും ഔട്ടര്‍ മണിപ്പൂരിലും – വെള്ളിയാഴ്ച 72 ശതമാനം പോളിംഗാണ് രേഖപ്പെടുത്തിയത്. ബൂത്തുകള്‍ പിടിച്ചെടുക്കുകയും തെരഞ്ഞെടുപ്പില്‍ കൃത്രിമം കാട്ടുകയും ചെയ്തുവെന്നാരോപിച്ച് 47 പോളിങ് സ്റ്റേഷനുകളില്‍ റീപോളിങ് നടത്തണമെന്ന് കഴിഞ്ഞ ദിവസം കോണ്‍ഗ്രസ് ആവശ്യപ്പെട്ടിരുന്നു.

Read Also: തെലങ്കാനയിൽ 14 സീറ്റ് ജയിക്കുമെന്ന് കോൺഗ്രസ്, വെള്ളം വലിയ പ്രതിസന്ധി; വീഴ്ത്താൻ ബിആർഎസും

അതേസമയം ഔട്ടർ മണിപ്പൂരിലെ 13 മണ്ഡലങ്ങളിലേക്കുള്ള വോട്ടെടുപ്പ് ഏപ്രിൽ 26 ന് രണ്ടാം ഘട്ടത്തിൽ നടക്കും. ഏപ്രിൽ 19 മുതൽ ജൂൺ 1 വരെ ഏഴ് ഘട്ടങ്ങളിലായാണ് ലോക്‌സഭാ തെരഞ്ഞെടുപ്പ് നടക്കുന്നത്.
രണ്ടാം ഘട്ടം ഏപ്രിൽ 26നും ബാക്കിയുള്ള ഘട്ടങ്ങൾ മെയ് 7, 13, 20, 25, ജൂൺ 1 തീയതികളിലും നടക്കും. വോട്ടെണ്ണൽ ജൂൺ നാലിന്.

Story Highlights : Repolling Manipur loksabha election 2024

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here