Advertisement

പിതാവ് വോട്ട് ചെയ്യുന്നത് മൊബൈലില്‍ പകര്‍ത്തിയ മകനെതിരെ കേസ്

April 23, 2024
Google News 3 minutes Read
Case filed against son who filmed his father voting

കോഴിക്കോട് പിതാവ് വോട്ട് ചെയ്യുന്നത് മൊബൈലില്‍ പകര്‍ത്തിയ മകനെതിരെ കേസ്. കുന്നമംഗലം സ്വദേശി ഹമീദിനെതിരെയാണ് ജനപ്രാതിനിധ്യ നിയമം ചുമത്തി കേസെടുത്തത്. ഹോം വോട്ടിങ്ങിനിടെ കഴിഞ്ഞ ദിവസമാണ് സംഭവം നടന്നത്. എആര്‍ഒ നല്‍കിയ പരാതിയില്‍ കുന്നമംഗലം പൊലീസ് കേസെടുക്കുകയായിരുന്നു. (Case filed against son who filmed his father voting)

വോട്ട് രേഖപ്പെടുത്തല്‍ അതീവരഹസ്യമായിരിക്കണം എന്നത് ലംഘിക്കപ്പെട്ടതിനാലാണ് കേസെടുത്തിരിക്കുന്നത്. മൂസ എന്നയാള്‍ക്ക് വീട്ടിലെ വോട്ട് സൗകര്യം ലഭ്യമാക്കാനായി ഉദ്യോഗസ്ഥരെത്തിയപ്പോഴാണ് മകന്‍ പിതാവ് വോട്ടുചെയ്യുന്നത് മൊബൈല്‍ ക്യാമറയില്‍ പകര്‍ത്തിയത്. തുടര്‍ന്ന് എആര്‍ഒ പരാതി സമര്‍പ്പിക്കുകയായിരുന്നു.

Read Also: ഒരു മികച്ച ഐടി പ്രൊഫഷണലാകണോ? നൂതന സാങ്കേതിക കോഴ്സുകളിലേക്ക് അഡ്മിഷൻ ആരംഭിച്ച് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫർമേഷൻ ടെക്നോളജി

ജനപ്രാതിനിധ്യ നിയമത്തിലെ 128-ാം വകുപ്പ് പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. ദൃശ്യങ്ങള്‍ പകര്‍ത്തിയ മൊബൈല്‍ ഫോണ്‍ പൊലീസ് കസ്റ്റഡിയിലെടുത്ത് കോടതിയില്‍ ഹാജരാക്കും. ഹമീദിന്റെ അറസ്റ്റ് നാളെ രേഖപ്പെടുത്തും.

Story Highlights : Case filed against son who filmed his father voting

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here