Advertisement

മന്ത്രി ഗണേഷിൻ്റെ തീരുമാനം; കെഎസ്ആർടിസി അപകടങ്ങൾ കുറഞ്ഞു, ബ്രീത്ത് അനലൈസർ പരിശോധന തുടരും

April 24, 2024
Google News 2 minutes Read

ഗതാഗത മന്ത്രി കെബി ഗണേഷ് കുമാറിന്റെ നിർദേശപ്രകാരം നടപ്പിലാക്കിയ തുടർച്ചയായ ബ്രീത്ത് അനലൈസർ പരിശോധനകൾക്കും കർശന നടപടികൾക്കും ശേഷം കെഎസ്ആർടിസി ബസുകൾ ഉൾപ്പെടുന്ന അപകടങ്ങളിൽ ഗണ്യമായ കുറവെന്ന് കെഎസ്ആർടിസി. കെഎസ്ആർടിസി വിജിലൻസ് വിഭാഗം നടത്തുന്ന ഇൻഡോക്സിക്കേഷൻ പരിശോധനയിൽ പോസിറ്റീവ് ഫലങ്ങളിലും വലിയ കുറവാണുണ്ടാകുന്നത്. KSRTC ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെയാണ് വിവരം അറിയിച്ചത്

ഡ്യൂട്ടിയ്ക്കായെത്തുന്ന വനിതകള്‍ ഒഴികെയുള്ള മുഴുവന്‍ ജീവനക്കാരെയും ബ്രീത്ത് അനലൈസര്‍ ഉപയോഗിച്ച് പരിശോധിച്ച് ജീവനക്കാര്‍ മദ്യപിച്ചിട്ടില്ലെന്ന് ഉറപ്പുവരുത്തി മാത്രമേ ഡ്യൂട്ടിക്ക് നിയോഗിക്കുവാന്‍ പാടുള്ളൂ എന്ന് കെഎസ്ആർടിസി ഉത്തരവ് പുറപ്പെടുവിച്ചിരുന്നു.

Read Also: ‘മോദി ഭയന്നിരിക്കുകയാണ്, കുറച്ചു ദിവസങ്ങൾ കഴിഞ്ഞാൽ പൊട്ടിക്കരയും’; രാഹുൽ ഗാന്ധി

എപ്പോഴും പൊതുജനങ്ങളുമായി നേരിട്ട് ഇടപെടേണ്ടിവരുന്ന കെഎസ്ആർടിസി ജീവനക്കാരെ സംബന്ധിച്ചിടത്തോളം അച്ചടക്കവും മാന്യമായ പെരുമാറ്റവും ഏറെ പ്രാധാന്യമേറിയതാണ്. അതുകൊണ്ടുതന്നെ പൊതുഗതാഗത മേഖലയിൽ പണിയെടുക്കുന്ന ജീവനക്കാർ കൃത്യനിർവഹണത്തിനിടയിൽ യാതൊരു തരത്തിലുള്ള ലഹരിയും ഉപയോഗിക്കുന്നത് അനുവദിക്കാനാകില്ല.

ഇതിന്റെ അടിസ്ഥാനത്തിൽ 07.04.2024 മുതൽ കെഎസ്ആർടിസിയുടെ വിജിലൻസ് ടീം സ്പെഷ്യൽ സർപ്രൈസ് ഇൻവെസ്റ്റിഗേഷൻ പ്രോഗ്രാം ആരംഭിച്ചിരുന്നു. തുടർച്ചയായ ബ്രീത്ത് അനലൈസർ പരിശോധനകൾ 137 ജീവനക്കാരെ മദ്യപിച്ചിരുന്നതിനും മദ്യം സൂക്ഷിച്ചതിനുമായി കണ്ടെത്തി.സ്വന്തം സ്ഥാപനത്തിലെ ജീവനക്കാരെ മോശക്കാരാക്കുവാനോ, അവരെ പൊതുജനമധ്യത്തിൽ അധിക്ഷേപിക്കുവാനോ ലക്ഷ്യമിട്ടുകൊണ്ട് തുടങ്ങിയതല്ല ഇത്തരം ഒരു നടപടി. ഗതാഗത മേഖലയിൽ പ്രത്യേകിച്ച് പൊതു ഗതാഗത മേഖലയിൽ ജീവനക്കാരുടെയും യാത്രക്കാരുടെയും സുരക്ഷ സർക്കാരിന്റെയും മാനേജ്മെന്റിന്റെയും ഉത്തരവാദിത്തമാണെന്ന് KSRTC അറിയിച്ചു.

KSRTCയുടെ ഫേസ്ബുക്ക് പോസ്റ്റ്

നിരന്തര പരിശ്രമം,
ആത്യന്തിക വിജയം..!
ഗതാഗത വകുപ്പ് മന്ത്രി ശ്രീ കെ ബി ഗണേഷ് കുമാറിന്റെ നിർദ്ദേശപ്രകാരം കെഎസ്ആർടിസി ചെയർമാൻ & മാനേജിംഗ് ഡയറക്ടർ നടപ്പിലാക്കിയ തുടർച്ചയായ ബ്രീത്ത് അനലൈസർ പരിശോധനകൾക്കും കർശന നടപടികൾക്കും ശേഷം കെഎസ്ആർടിസി ബസ്സുകൾ ഉൾപ്പെടുന്ന അപകടങ്ങളിൽ ഗണ്യമായ കുറവ്. കൂടാതെ കെഎസ്ആർടിസി വിജിലൻസ് വിഭാഗം നടത്തുന്ന ഇൻഡോക്സിക്കേഷൻ പരിശോധനയിൽ പോസിറ്റീവ് ഫലങ്ങളിലും വലിയ കുറവ്…
ഡ്യൂട്ടിയ്ക്കായെത്തുന്ന വനിതകള്‍ ഒഴികെയുള്ള മുഴുവന്‍ ജീവനക്കാരെയും ബ്രീത്ത്അനലൈസര്‍ ഉപയോഗിച്ച്
പരിശോധിച്ച് ജീവനക്കാര്‍
മദ്യപിച്ചിട്ടില്ലെന്ന് ഉറപ്പുവരുത്തി
മാത്രമേ ഡ്യൂട്ടിയ്ക്ക്
നിയോഗിക്കുവാന്‍ പാടുള്ളൂ എന്ന് കെഎസ്ആർടിസി ഉത്തരവ് പുറപ്പെടുവിച്ചിരുന്നു.
ഉത്തരവിലെ നിർദ്ദേശങ്ങൾ ശരിയായ അർത്ഥത്തിൽ ഉൾക്കൊണ്ടുകൊണ്ട്, എന്തായിരുന്നു ഉദ്ദേശലക്ഷ്യം എന്നു കൃത്യമായി മനസ്സിലാക്കി, നിരന്തരമായ പരിശ്രമത്തിലൂടെ ഫലപ്രാപ്തിയിൽ എത്തിച്ച കെഎസ്ആർടിസിയുടെ വിജിലൻസ് ടീമിനെ അഭിനന്ദിക്കുന്നു….
കെഎസ്ആർടിസിയുടെ
സമഗ്ര പുരോഗതി ലക്ഷ്യമിട്ടുകൊണ്ട്
ഒട്ടനവധി ഫലവത്തായ പദ്ധതികൾ നടപ്പിലാക്കിവരുകയാണ്.
ഏതൊരു സ്ഥാപനത്തിന്റെയും പുരോഗതിക്ക് ഏറ്റവും അനിവാര്യമായഘടകം അവിടുത്തെ ജീവനക്കാരുടെ അച്ചടക്കമാണ്. എപ്പോഴും പൊതുജനങ്ങളുമായി നേരിട്ട് ഇടപെടേണ്ടിവരുന്ന കെഎസ്ആർടിസി ജീവനക്കാരെ സംബന്ധിച്ചിടത്തോളം അച്ചടക്കവും മാന്യമായ പെരുമാറ്റവും ഏറെ പ്രാധാന്യമേറിയതാണ്.
അതുകൊണ്ടുതന്നെ പൊതുഗതാഗത മേഖലയിൽ പണിയെടുക്കുന്ന ജീവനക്കാർ കൃത്യനിർവഹണത്തിനിടയിൽ യാതൊരു തരത്തിലുള്ള ലഹരിയും ഉപയോഗിക്കുന്നത് അനുവദിക്കാനാകില്ല.
ഇതിന്റെ അടിസ്ഥാനത്തിൽ 07.04.2024 മുതൽ കെഎസ്ആർടിസിയുടെ വിജിലൻസ് ടീം സ്പെഷ്യൽ സർപ്രൈസ് ഇൻവെസ്റ്റിഗേഷൻ പ്രോഗ്രാം ആരംഭിച്ചിരുന്നു. തുടർച്ചയായ ബ്രീത്ത് അനലൈസർ പരിശോധനകൾ … 137 ജീവനക്കാരെ മദ്യപിച്ചിരുന്നതിനും മദ്യം സൂക്ഷിച്ചതിനുമായി കണ്ടെത്തി.
സ്വന്തം സ്ഥാപനത്തിലെ ജീവനക്കാരെ മോശക്കാരാക്കുവാനോ, അവരെ പൊതുജനമധ്യത്തിൽ അധിക്ഷേപിക്കുവാനോ ലക്ഷ്യമിട്ടുകൊണ്ട് തുടങ്ങിയതല്ല ഇത്തരം ഒരു നടപടി. ഗതാഗത മേഖലയിൽ പ്രത്യേകിച്ച് പൊതു ഗതാഗത മേഖലയിൽ ജീവനക്കാരുടെയും യാത്രക്കാരുടെയും സുരക്ഷ സർക്കാരിന്റെയും മാനേജ്മെന്റിന്റെയും ഉത്തരവാദിത്വമാണ്.
ഏറ്റവും പ്രാധാന്യമേറിയ കാര്യം ഉദ്ദേശലക്ഷ്യം എന്തായിരുന്നുവോ അതിൻറെ ഫലപ്രാപ്തിയിലേക്ക് കൃത്യമായി എത്തിച്ചേരുവാൻ കഴിഞ്ഞു എന്നുള്ളതാണ്. ഇൻഡോക്സിക്കേഷൻ ടെസ്റ്റ് ആരംഭിച്ച സമയത്ത് എല്ലാ യൂണിറ്റുകളിലും പരിശോധന നടത്തിയപ്പോൾ ഒരു ദിവസം 22 മദ്യപിച്ച കേസുകൾവരെ റിപ്പോർട്ട് ചെയ്തിരുന്ന സ്ഥാനത്ത് ചുരുങ്ങിയ ദിവസം കൊണ്ട് 20.04.2024 ലെ പരിശോധനയിൽ ഒരു പോസിറ്റീവ് കേസ് മാത്രം റിപ്പോർട്ട് ചെയ്യുന്ന സ്ഥിതിയിലേക്ക് എത്തിയിട്ടുണ്ട്.ഇതുതന്നെയാണ് സർക്കാരും മനോജ്മെന്റും ഉദ്ദേശിച്ചത്.
അതുപോലെതന്നെ തുടർച്ചയായ ഇൻഡോക്സിക്കേഷൻ പരിശോധനകൾക്കുശേഷം കെഎസ്ആർടിസി വാഹനങ്ങൾ ഉൾപ്പെടുന്ന അപകടങ്ങളിൽ 25 ശതമാനത്തോളം കുറവും ഉണ്ടായിട്ടുണ്ട്.
നിരന്തരമായ പരിശ്രമങ്ങൾക്കും പരിശോധനകൾക്കും അന്വേഷണ ഉദ്യോഗസ്ഥർ കൃത്യമായും ഉണ്ടാകും എന്ന തിരിച്ചറിവ് മുപ്പതിനായിരത്തോളം ജീവനക്കാർ ഉള്ള( ബദലി, സ്വിഫ്റ്റ് ജീവനക്കാർ ഉൾപ്പെടെ) കെഎസ്ആർടിസിയിലെ ഒരു ചെറിയ വിഭാഗത്തിന് ഇത്തരത്തിൽ ഉത്തരവാദിത്വബോധവും സാമൂഹ്യ പ്രതിബദ്ധതയും ഇല്ലാതെ പ്രവർത്തിക്കുവാൻ തോന്നുന്ന മാനസികാവസ്ഥയിൽ മാറ്റം വരുത്തും. മാറ്റം വരുത്തേണ്ടത് സർക്കാരിന്റെയും മാനേജ്മെന്റിന്റെയും കടമയാണ്.
എന്തൊക്കെ പ്രതിസന്ധി ഉണ്ടായാലും ഏതൊക്കെ പരിഷ്കരണങ്ങൾ ഉണ്ടായാലും ഏതുതരത്തിലുള്ള സമ്മർദ്ദങ്ങൾ ഉണ്ടായാലും ഏറ്റവും പ്രാധാന്യമേറിയ ഇത്തരം പരിശോധനകൾ മുടക്കം വരാതെ തുടരും.
യാതൊരു തെറ്റും ചെയ്യാതെ ക്ഷമയോടെ പരിശോധനകൾക്ക് വിധേയരാകേണ്ടിവരുന്ന വലിയൊരു വിഭാഗം ജീവനക്കാരുമുണ്ട്. ഈ അവസരത്തിൽ അവർക്കുള്ള നന്ദിയും അറിയിക്കുന്നു. ഒരു വ്യവസ്ഥിതി ശുദ്ധീകരിക്കുന്നതിൽ പങ്കാളിയാകുന്നു എന്നത് നിങ്ങളും തിരിച്ചറിയുക…
………………………………………………..
സ്നേഹപൂർവ്വം
പി.എസ് പ്രമോജ് ശങ്കർ IOFS
ചെയർമാൻ & മാനേജിങ് ഡയറക്ടർ
കെഎസ്ആർടിസി

Story Highlights : ksrtc about alcohol breath analyser test

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here