സംസ്ഥാനത്ത് രാത്രി വൈകിയും വോട്ടെടുപ്പ് തുടരുന്നു; 70% പിന്നിട്ടു; വിവിധ ബൂത്തുകളിൽ നീണ്ടനിര

സംസ്ഥാനത്ത് രാത്രി വൈകിയും വോട്ടെടുപ്പ് തുടരുന്നു. വടകരയിൽ 128 ബൂത്തുകളിലും കോഴിക്കോട് 15 ബൂത്തുകളിലും ഇപ്പോഴും പോളിങ് നടക്കുകയാണ്. ആറുമണിക്ക് ഔദ്യോഗികമായി സമയം അവസാനിച്ചിരുന്നു. വടകര മണ്ഡലത്തിൽ വോട്ടെടുപ്പ് തുടരുന്നു. വിവിധ ബൂത്തുകളിൽ നീണ്ടനിരയാണ് അനുഭവപ്പെടുന്നത്. സ്ത്രീകളുൾപ്പടെ നിരവധി പേരാണ് വോട്ട് രേഖപ്പെടുത്താൻ കാത്തുനിൽക്കുന്നത്.
തെരഞ്ഞെടുപ്പ് കമ്മിഷന്റെ കണക്കുപ്രകാരം കേരളത്തിൽ 70.35 ശതമാനമാണ് പോളിങ്. ഏറ്റവും കൂടുതൽ പോളിങ് കണ്ണൂരിലാണ്(75.74%). ഏറ്റവും കുറവ് പത്തനംതിട്ടയി(63.35%)ലുമാണ്. പതിനൊന്ന് മണ്ഡലങ്ങളിൽ പോളിങ് ശതമാനം 70 കടന്നു. തിരുവനന്തപുരം 66.43%, ആറ്റിങ്ങൽ 69.40%, കൊല്ലം 67.92%, പത്തനംതിട്ട 63.65%, മാവേലിക്കര 65.88%, ആലപ്പുഴ 74.37%, കോട്ടയം 65.59%, ഇടുക്കി 66.39%, എറണാകുളം 68.10%, ചാലക്കുടി 71.68%, തൃശൂർ 72.11%, പാലക്കാട് 72.68%, ആലത്തൂർ 72.66%, പൊന്നാനി 67.93%, മലപ്പുറം 71.68%, കോഴിക്കോട് 73.34 %, വയനാട് 72.85%, വടകര 73.36%, കണ്ണൂർ 75.74%, കാസർഗോഡ് 74.28% എന്നിങ്ങനെയാണ് മണ്ഡലങ്ങളിലെ പോളിങ് ശതമാനം.
Story Highlights : Voting continues till late night in Kerala
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here