Advertisement

ജാവദേക്കറുമായുള്ള കൂടിക്കാഴ്ചയിൽ വിവാദം പുകയുന്നതിനിടെ ഇ പി ജയരാജൻ ഇന്ന് സിപിഐഎം സെക്രട്ടറിയേറ്റിൽ പങ്കെടുക്കും

April 29, 2024
Google News 3 minutes Read
E P Jayarajan will participate in CPIM meeting today

ഇന്ന് നടക്കുന്ന സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോ​ഗത്തിൽ ഇ പി ജയരാജൻ പങ്കെടുക്കും. യോ​ഗത്തിൽ പങ്കെടുക്കാനായി ഇ പി ജയരാജൻ തിരുവനന്തപുരത്തെത്തി. കണ്ണൂരിൽ നിന്നും വിമാനമാർ​ഗത്തിലാണ് അദ്ദേഹം തിരുവനന്തപുരത്തെത്തിയിരിക്കുന്നത്. പ്രകാശ് ജാവ​ദേക്കറുമായുള്ള കൂടിക്കാഴ്ചയും ശോഭാ സുരേന്ദ്രന്റേയും ദല്ലാൾ നന്ദകുമാറിന്റേയും അവകാശവാദങ്ങളും വിവാദമാകുന്ന പശ്ചാത്തലത്തിൽ ഇ പി യോ​ഗത്തിൽ പങ്കെടുക്കുന്നതിന് ഏറെ രാഷ്ട്രീയ പ്രാധാന്യമുണ്ട്. ഇന്നലെ വരെ ഇ പി ജയരാജൻ യോ​ഗത്തിൽ പങ്കെടുക്കുമോ എന്നതിൽ വ്യക്തതയില്ലായിരുന്നു. (E P Jayarajan will participate in CPIM meeting today)

പ്രകാശ് ജാവദേക്കറുമായുള്ള കൂടിക്കാഴ്ചയെക്കുറിച്ച് ഇ പി സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റിൽ വിശദീകരണം നൽകുമെന്നാണ് സൂചന. ഇ പി ജയരാജൻ പ്രകാശ് ജാവദേക്കറുമായി കൂടിക്കാഴ്ച നടത്തിയതും തുടർന്നുണ്ടായ വിവാദങ്ങളിലും സിപിഐയും അതൃപ്തി പരസ്യമാക്കിയിരുന്നു. എൽഡിഎഫ് കൺവീനറായ ഇ പി ജയരാജൻ മൂലം തെരഞ്ഞെടുപ്പിനോട് അടുത്ത ദിനങ്ങളിൽ മുന്നണി പ്രതിസന്ധിയിലായെന്നും പരക്കെ മുറുമുറുപ്പുകൾ ഉയരുന്നുണ്ട്. ഇ പി ജയരാജനെ ബിജെപിയിലെത്തിക്കാൻ പ്രകാശ് ജാവദേക്കറുമായി ചർച്ച നടന്നെന്നായിരുന്നു ശോഭാ സുരേന്ദ്രനും മാധ്യമങ്ങളോട് പറഞ്ഞിരുന്നത്.

Read Also: ‘മോദി ഭയന്നിരിക്കുകയാണ്, കുറച്ചു ദിവസങ്ങൾ കഴിഞ്ഞാൽ പൊട്ടിക്കരയും’; രാഹുൽ ഗാന്ധി

അതേസമയം ബിജെപി പ്രവേശനം സംബന്ധിച്ച വിവാദം കോണ്‍ഗ്രസ്-ബിജെപി തിരക്കഥയെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ഇ.പി.ജയരാജന്‍ പറയുന്നു. ഇതിനു ദല്ലാള്‍ നന്ദകുമാറിനെ കൂടെ കൂട്ടുകയും ചെയ്തു. പല വിഷയങ്ങളിലും വിവാദം പ്രതീക്ഷിച്ചവർ നിരാശരായെന്നും ഗൂഢാലോചനയാണ് നടന്നതെന്നും ഇ.പി ആരോപിക്കുന്നു.

Story Highlights : E P Jayarajan will participate in CPIM meeting today

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here