ഇന്ത്യ മുന്നണിയുടെ വഞ്ചകൻ; അധിർ രഞ്ജൻ ബിജെപി ഏജന്റെന്ന് മമതാ ബാനർജി

അധിർ രഞ്ജൻ ചൗധരിക്കെതിരെ രൂക്ഷ വിമർശനവുമായി പശ്ചിമബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി. അധിർ രഞ്ജൻ ബിജെപിയുടെ ഏജന്റെന്നാണെന്നും ഇന്ത്യ മുന്നണിയുടെ വഞ്ചകൻ ആണ് അധിർ രഞ്ജനെന്നും മമത വിമർശിച്ചു. ലോക്സഭാ തെരഞ്ഞെടുപ്പിൽ ബിജെപിയെ പുറത്താക്കാൻ വേണ്ടി വിശാല സഖ്യമായി മുന്നോട്ടുപോകുന്നതിന് ഇടയിലാണ് ഇന്ത്യാ സഖ്യത്തിലെ ഒരു പാർട്ടിക്കെതിരെ അധീർ രഞ്ജൻ ചൗധരി തന്നെ രംഗത്ത് വന്നതും അതിനെതിരെ മമത തിരിച്ചടിച്ചതും.(Mamata Banerjee against Adhir Ranjan Chowdhury)
മുർഷിദാബാദിൽ നടന്ന തെരഞ്ഞെടുപ്പ് പ്രചാരണ റാലിയിലാണ് മുതിർന്ന കോൺഗ്രസ് നേതാവും എം.പിയുമായ അധിർ രഞ്ജൻ ചൗധരി
തൃണമൂൽ കോൺഗ്രസിനെതി വിവാദ പരാമർശം നടത്തിയത്. തൃണമൂലിന് വോട്ടുചെയ്യുന്നതിനേക്കാൾ നല്ലത് ബി.ജെ.പിക്ക് വോട്ടുചെയ്യുന്നതാണെന്നായിരുന്നു പ്രസ്താവന. തൃണമൂൽ കോൺഗ്രസിനെ വിമർശിച്ചായിരുന്നു പ്രസംഗം.
അധിർ രഞ്ജൻ ചൗധരിയുടെ പ്രസംഗ വീഡിയോ തൃണമൂൽ കോൺഗ്രസ് ഔദ്യോഗിക എക്‌സ് പേജിലൂടെ പുറത്തുവിട്ടതോടെ കോൺഗ്രസ് പ്രതിരോധത്തിലുമായി. അധീർ ബംഗാളിൽ ബി.ജെ.പിയുടെ ബി ടീമായി പ്രവർത്തിക്കുകയാണെന്ന് തൃണമൂൽ ആരോപിച്ചു. ”ഈ തെരഞ്ഞെടുപ്പിൽ കോൺഗ്രസും ഇടതുപാർട്ടികളും ജയിക്കേണ്ടത് അനിവാര്യമാണ്. അത് സംഭവിച്ചില്ലെങ്കിൽ മതേതരത്വം ഇല്ലാതാകും. തൃണമൂലിന് വോട്ട് ചെയ്യുന്നതിനേക്കൾ നല്ലത് ബിജെപിക്ക് ചെയ്യുന്നതാണ്”-ഇതായിരുന്നു അധീറിന്റെ പ്രസ്താവന.
Story Highlights : Mamata Banerjee against Adhir Ranjan Chowdhury
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here