അദാനിയും അംബാനിയും ടെമ്പോയിലാണ് പണം നൽകുന്നതെന്ന് എങ്ങനെ അറിയാം?; മോദിക്ക് മറുപടിയുമായി രാഹുൽ

അംബാനിയുമായും അദാനിയുമായും രാഹുൽ ഗാന്ധി ഒത്തുതീർപ്പുണ്ടാക്കിയെന്ന ആരോപണത്തിന് മറുപടിയുമായി രാഹുൽ. ആദ്യമായി മോദി അംബാനിയെയും അദാനിയെയും കുറിച്ച് സംസാരിച്ചു. അവർ ടെമ്പോയിലാണ് പണം നൽകുക എന്ന് എങ്ങനെ അറിയാം? വ്യക്തിപരമായി അനുഭവമുണ്ടോ? അങ്ങനെ എങ്കിൽ വേഗം അവരുടെ അടുത്തേക്ക് സിബിഐയെ അയക്കൂ. മുഴുവൻ വിവരങ്ങളും തേടൂ. മോദി പരിഭ്രമിച്ചു പോയോ? മോദി കുത്തകകൾക്ക് നൽകിയ അത്രയും പണം കോൺഗ്രസ് പാവപ്പെട്ടവർക്ക് നൽകും എന്നും രാഹുൽ പറഞ്ഞു.
തെലങ്കാനയിലെ റാലിയിലായിരുന്നു മോദിയുടെ പരാമർശം. അംബാനിയുമായും അദാനിയുമായും രാഹുൽ ഗാന്ധി ഒത്തുതീർപ്പുണ്ടാക്കിയെന്ന് പ്രധാനമന്ത്രി ആരോപിച്ചു. നോട്ടുകെട്ടുകൾ കിട്ടിയതു കൊണ്ടാണോ ഇപ്പോൾ രണ്ടു പേരെ കുറിച്ചും മിണ്ടാത്തതെന്നും മോദി തെലങ്കാനയിലെ റാലിയിൽ ചോദിച്ചു. സ്വയം പരിഹാസ്യനാവുകയാണ് രാഹുൽ ഗാന്ധിയെന്നും പ്രധാനമന്ത്രി പരിഹസിച്ചു.
Story Highlights: rahul gandhi against modi adani ambani
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here