Advertisement

ജസ്‌ന തിരോധാന കേസില്‍ തുടരന്വേഷണം; നടപടി പിതാവിന്റെ ഹര്‍ജിയില്‍

May 10, 2024
Google News 2 minutes Read
Further investigation in Jesna maria james missing case

ജസ്‌ന തിരോധാന കേസില്‍ തുടരന്വേഷണം പ്രഖ്യാപിച്ച് കോടതി. ജസ്‌നയുടെ പിതാവിന്റെ ഹര്‍ജിയില്‍ തിരുവനന്തപുരം സി ജെ എം കോടതിയാണ് ഉത്തരവിട്ടത്. പിതാവ് നല്‍കിയ പുതിയ തെളിവുകളുടെ അടിസ്ഥാനത്തില്‍ അന്വേഷണം നടത്തണമെന്ന് കോടതി ഉത്തരവിട്ടു.(Further investigation in Jesna maria james missing case)

സിബിഐ അന്വേഷണം കാര്യക്ഷമമല്ലെന്നു ചൂണ്ടിക്കാട്ടി സിജെഎം കോടതിയില്‍ പിതാവ് ഹര്‍ജി നല്‍കിയിരുന്നു. മുദ്രവച്ച കവറില്‍ കേസിലെ തെളിവുകളും പിതാവ് കൈമാറി. ജസ്‌ന ജീവിച്ചിരിപ്പില്ലെന്നും അജ്ഞാത സുഹൃത്തിനെകുറിച്ചുള്ള വിവരങ്ങള്‍ രഹസ്യമായി കൈമാറാമെന്നും പിതാവ് കോടതിയെ അറിയിച്ചിരുന്നു.

തുടര്‍ന്ന് കേസ് ഡയറി ഹാജരാക്കാന്‍ സിബിഐയോട് കോടതി ആവശ്യപ്പെട്ടു. പിതാവ് ഹാജരാക്കിയ തെളിവുകള്‍ സിബിഐ നേരത്തെ പരിഗണിച്ചിട്ടില്ലെങ്കില്‍, തുടരന്വേഷണത്തിന് ഉത്തരവിടുമെന്ന് കോടതി അറിയിക്കുകയായിരുന്നു.

Story Highlights : Further investigation in Jesna maria james missing case

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here