ചരിത്ര നേട്ടം ആവർത്തിച്ച് ‘ഇലാൻസി’ന് വീണ്ടും 1000 പ്ലസ് പാസ്

തെക്കേ ഇന്ത്യയിലെ പ്രമുഖ കോമേഴ്സ് പരിശീലന കേന്ദ്രമായ ‘ഇലാൻസി’ന് വീണ്ടും ചരിത്രനേട്ടം. 2024 മാർച്ചിൽ നടന്ന എസിസിഎ (അസോസിയേഷൻ ഓഫ് ചാർട്ടേഡ് സർട്ടിഫൈഡ് അക്കൗണ്ട്സ്) യുടെ 13 വിഷയങ്ങളിലായി നടന്ന പരീക്ഷയിൽ 1000 ലധികം പരീക്ഷാഫലങ്ങളിൽ ഉയർന്ന മാർക്കുകളുമായാണ് ഇവിടെയുള്ള വിദ്യാർത്ഥികൾ ‘1000 പ്ലസ് പാസ്’ കരസ്ഥമാക്കിയിരിക്കുന്നത്.
2023 ഡിസംബറിൽ നടന്ന എസിസിഎ പരീക്ഷയിലും ഇലാൻസിലെ വിദ്യാർത്ഥികൾ 1000 പ്ലസ് പാസ് വിജയത്തിന് അർഹരായിരുന്നു. ഇതര പരിശീലനകേന്ദ്രങ്ങളെ ബഹുദൂരം പിൻതള്ളി തുടർച്ചയായി ചരിത്രവിജയം കാഴ്ചവെക്കുകവഴി എസിസിഎ പരീക്ഷാഫലങ്ങളുടെ ചരിത്രത്തിൽ അപൂർവ്വ നേട്ടമാണ് കൈവരിച്ചിരിക്കുന്നത്.
കഴിഞ്ഞ അഞ്ച് വർഷത്തിനിടെ നടന്ന എസിസിഎ പരീക്ഷകളിൽ 29 വേൾഡ് റാങ്കുകളും 56 നാഷണൽ റാങ്കുകളും നേടിയ ‘ഇലാൻസ്’ നേരത്തെതന്നെ ഒമ്പത് വിഷയങ്ങളിൽ അഞ്ചിലും അഖിലേന്ത്യാതലത്തിൽ റാങ്കുകൾ കരസ്ഥമാക്കിയിരുന്നു. ഇതിന് പുറമെയാണ് ലോകത്തിലെ ഏറ്റവും മികച്ചതും ഗുണനിലവാരമുള്ള എ.സി.സി.എ പഠനകേന്ദ്രങ്ങൾക്ക് നൽകിവരുന്ന ‘പ്ലാറ്റിനം അപ്രൂവൽ’ ഇലാൻസിനെ തേടിയെത്തിയത്. ഇന്ത്യയിലെ വിരലിലെണ്ണാവുന്ന ഇൻസ്റ്റിറ്റ്യൂട്ടുകൾക്ക് മാത്രമാണ് ഈ അംഗീകാരം ലഭിച്ചിരിക്കുന്നതെന്നതും ശ്രദ്ധേയമാണ്.
എസിസിഎനിഷ്കർഷിക്കുന്ന മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് പഠനത്തിന് അനുയോജ്യവും മികച്ചതുമായ അന്തരീക്ഷത്തിൽ ഉയർന്ന നിലവാരമുള്ള അധ്യാപനവും വിദ്യാർത്ഥികൾക്ക് പഠനകാര്യങ്ങളിലും മറ്റും മാനസികമായ പിന്തുണയും നൽകിവരുന്ന സ്ഥാപനങ്ങൾക്ക് മാത്രമാണ് ‘പ്ലാറ്റിനം അപ്രൂവൽ’ ലഭിക്കുന്നത്.
നിലവിൽ എസിസിഎ, സിഎ, സിഎംഎ കോഴ്സുകൾക്കുള്ള പരിശീലനം നൽകിവരുന്ന ഇലാൻസിലെ വിദ്യാർത്ഥികൾ കഴിഞ്ഞ സി.എം.എ പരീക്ഷയിൽ 500 ൽ 450 മാർക്ക് നേടി ദേശീയതലത്തിൽ മികച്ച പ്രകടനംകാഴ്ചവച്ചു.
അധ്യാപകർ ഉൾപ്പെടുന്ന പാനലിൻറെയും വിദ്യാർത്ഥികളുടെയും കഠിനാദ്ധ്വാനം കൊണ്ടാണ് നേട്ടങ്ങൾ കൈവരിക്കാൻ കഴിഞ്ഞതെന്ന് ‘ഇലാൻസ്’ സി.ഇ.ഒ പി.വി. ജിഷ്ണു പറഞ്ഞു. അധ്യാപകർക്ക് പുറമെ വിദ്യാർത്ഥികളെ പഠനകാര്യങ്ങളിൽ സഹായിക്കാനും വഴികാട്ടാനുമായി കാമ്പസിനകത്ത് ‘മെൻറർ’മാരെയും ‘കോ-ഓഡിനേറ്റർ’മാരെയും ആദ്യമായി നിയമിച്ചതും ലോകത്ത് ആദ്യമായി 24 മണിക്കൂറും സേവനം ലഭിക്കുന്ന നിർമ്മിതബുദ്ധി സാങ്കേതികവിദ്യയിൽ അധിഷ്ഠിതമായ ‘എ.ഐ മെൻററെ’ ഉൾപ്പെടുത്തിക്കൊണ്ട് എസിസിഎക്ക് ‘സ്റ്റഡിപ്ലാനർ ആപ്പ്’വികസിപ്പിച്ചതും ‘ഇലാൻസ്’ ആണെന്നും ഇതിൻറെയെല്ലാം ഫലമാണ് ഈ നേട്ടങ്ങളെന്നും അദ്ദേഹം പറഞ്ഞു. ആഗോളതലത്തിലെ തൊഴിലവസരങ്ങളെക്കുറിച്ചുള്ള അറിവുകൾ പകരുന്ന ‘സ്റ്റഡി-ബഡി’ എന്ന എന്ന സംവിധാനവും ഈ ആപ്പിൻറെ ഭാഗമാണ്.
Read Also: സംസ്ഥാനത്ത് ഇനി നാലുവർഷ ബിരുദ കോഴ്സുകൾ; ഉന്നതവിദ്യാഭ്യാസ മേഖലയിൽ മാറ്റം; പ്രതീക്ഷകൾ അനവധി
2018 ൽ 22 വിദ്യാർത്ഥികളുമായി കോഴിക്കോട് പ്രവർത്തനം തുടങ്ങിയ സ്ഥാപനമാണ് നിലവിൽ സംസ്ഥാനത്തിന് തന്നെ അഭിമാനമായ പഠനകേന്ദ്രമായി വളർന്നിരിക്കുന്നത്.
Story Highlights : Historical achievement for Elance with1000 plus pass
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here