Advertisement

‘സന്ദേശ്ഖാലിയിലെ സ്ത്രീകൾ പരാതികൾ പിൻവലിച്ചത് തൃണമൂൽ കോൺഗ്രസിന്റെ സമ്മർദ്ദം മൂലം’; തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഇടപെടൽ ആവശ്യപ്പെട്ട് ദേശീയ വനിതാ കമ്മീഷൻ

May 11, 2024
Google News 3 minutes Read
As Sandeshkhali women retract complaints, NCW writes to EC seeking inquiry

സന്ദേശ് ഖാലിയിൽ തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഇടപെടൽ ആവശ്യപ്പെട്ട് ദേശീയ വനിതാ കമ്മീഷൻ. സന്ദേശ് ഖാലിയിലെ സ്ത്രീകൾ പരാതികൾ പിൻവലിച്ചത് തൃണമൂൽ കോൺഗ്രസിന്റെ സമ്മർദ്ദം മൂലമാണെന്ന് വനിതാ കമ്മീഷൻ ആരോപിച്ചു.അന്വേഷണം ആവശ്യപ്പെട്ട് തെരഞ്ഞെടുപ്പ് കമ്മീഷന് വനിതാ കമ്മീഷൻ കത്തയച്ചു. ( As Sandeshkhali women retract complaints NCW writes to EC seeking inquiry )

സന്ദേശ് ഖാലി വിഷയത്തിൽ ആരോപണപ്രത്യാരോപണങ്ങൾ ബിജെപിയും തൃണമൂൽ കോൺഗ്രസ്സും കടുപ്പിക്കുന്നതിനിടെയാണ് തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഇടപെടൽ ആവശ്യപ്പെട്ട് ദേശീയ വനിതാ കമ്മീഷൻ രംഗത്ത് വന്നിരിക്കുന്നത്.ബലാത്സംഗം പരാതികൾ നൽകിയ സ്ത്രീകൾ കോൺഗ്രസിന്റെ സമ്മർദ്ദ മൂലമാണ് പരാതികൾ പിൻവലിക്കാനിടയായ സാഹചര്യമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന് അയച്ച കത്തിൽ വനിതാ കമ്മീഷൻ ചൂണ്ടിക്കാട്ടുന്നു.സ്ത്രീകളെ തൃണമൂൽ കോൺഗ്രസ് ഭയപ്പെടുത്തുകയാണെന്നും, നീതിയുക്തമായ തെരഞ്ഞെടുപ്പിനായി കമ്മീഷന്റെ അന്വേഷണവും ഇടപെടലുമാണ് വനിതാ കമ്മീഷന്റ ആവശ്യം.

നേരത്തെ പരാതികൾ പിൻവലിച്ച പരാതിക്കാർ ബിജെപി നേതാക്കൾ വെള്ളക്കടലാസിൽ ഒപ്പ് വാങ്ങിക്കുകയായിരുന്നു എന്നാണ് ഉന്നയിച്ച ആരോപണം.എന്നാൽ ബിജെപി നേതൃത്വത്തിന്റെ നീക്കങ്ങൾക്കു പിന്നിൽ വനിതാ കമ്മീഷന്റെ സമ്മർദ്ദം ഉണ്ടായിരുന്നു എന്ന് ടിഎംസിയും ആരോപിച്ചു, പിന്നാലെയാണ് വനിതാ കമ്മീഷൻ തെരഞ്ഞെടുപ്പ് കമ്മീഷൻ കത്തയച്ചത്.ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രചരണ വേദികളിൽ സന്ദേശ് കാലി വിഷയമാണ് തൃണമൂൽ കോൺഗ്രസിന്റെ പ്രധാന പ്രചരണ ആയുധം.

Story Highlights : As Sandeshkhali women retract complaints NCW writes to EC seeking inquiry

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here