Advertisement

കരമന അഖിൽ കൊലക്കേസ്; രണ്ട് പ്രതികൾ കൂടി പിടിയിൽ

May 13, 2024
Google News 1 minute Read
karamana akhil murder 2 more arrest

കരമന അഖിൽ കൊലക്കേസിൽ രണ്ട് പ്രതികൾ കൂടി പിടിയിൽ. അരുൺ ബാബു, അഭിലാഷ് എന്നിവരെയാണ് പിടികൂടിയത്. അരുണിന്റെ വീട്ടിൽവെച്ച് പ്രതികൾ ഗൂഢാലോചന നടത്തിയെന്ന് പൊലീസ് പറയുന്നു. മുഴുവൻ പ്രതികളും പിടിയിലായതായി പൊലീസ് അറിയിച്ചു. കേസിൽ അറസ്റ്റിലായവരുടെ എണ്ണം എട്ടായി.

പ്രതികൾക്കെതിരെ കൂടുതൽ നടപടിയെടുക്കാനാണ് പൊലീസ് ആലോചിക്കുന്നത്. അനന്തു വധക്കേസിലെ ജാമ്യം റദ്ദാക്കാൻ അപേക്ഷ നൽകും. അനന്തു വധക്കേസിൽ ജാമ്യത്തിലിറങ്ങിയ പ്രതികളാണ് അഖിലിനെ കൊലപ്പെടുത്തിയത്. അനന്തു വധക്കേസിലെ മുഴുവൻ പ്രതികളുടെയും ജാമ്യം റദ്ദാക്കാനാണ് നീക്കം.

Story Highlights: karamana akhil murder 2 more arrest

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here