സ്വര്‍ണവിലയില്‍ നേരിയ കുറവ്; പവന്‍ നിരക്ക് 53000 തൊട്ടുതന്നെ

സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവിലയില്‍ നേരിയ കുറവ് രേഖപ്പെടുത്തി. 80 രൂപ കുറഞ്ഞ് ഇന്ന് 53720 രൂപയിലാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വ്യാപാരം പുരോഗമിക്കുന്നത്. 6715 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. ശനിയാഴ്ച സ്വര്‍ണം ഗ്രാമിന് 30 രൂപയും പവന് 240 രൂപയും കുറഞ്ഞിരുന്നു.(Slight change in Gold price kerala)
സംസ്ഥാനത്ത് വെള്ളി വിലയില്‍ തുടര്‍ച്ചയായി നാലാം ദിവസത്തിലും മാറ്റമില്ലാതെ തുടരുകയാണ്. ഗ്രാമിന് 90 രൂപയാണ് വെള്ളിയുടെ നിരക്ക്. 18 കാരറ്റ് സ്വര്‍ണത്തിന്റെ വിലയിലും കുറവുണ്ട്. ഗ്രാമിന് 5 രൂപ കുറഞ്ഞ് 5,590 രൂപയാണ് ഇന്നത്തെ വില.
Read Also: മോദിയെ കാണാൻ തീരെ സമയമില്ല, ചൈനയിൽ പോകാനുണ്ട്; മസ്‌ക് ഇന്ത്യയെ ചതിച്ചതോ? വിമർശനം കടുക്കുന്നു
അതേസമയം കേരളത്തില്‍ അക്ഷയതൃതീയ പ്രമാണിച്ച് ഈ മാസം പത്തിന് സ്വര്‍ണവില 53000 പിന്നിട്ടിരുന്നു. അക്ഷയതൃതീയ ദിനത്തില്‍ മാത്രം രണ്ട് തവണ സ്വര്‍ണത്തിന്റെ വില വര്‍ധിക്കുകയും ചെയ്തു. വിവാഹ ആവശ്യങ്ങള്‍ക്ക് അടക്കം നേരിയ ആശ്വാസമാണ് ഇന്ന് കുറഞ്ഞ സ്വര്‍ണനിരക്ക്.
Story Highlights : Slight change in Gold price kerala
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here