Advertisement

പൊലീസുകാരുടെ കണ്ണിൽ മുളകുപൊടി എറിഞ്ഞ് രക്ഷപ്പെടാൻ ശ്രമം; പ്രതി പിടിയിൽ

May 17, 2024
Google News 2 minutes Read

കോഴിക്കോട് പൊലിസിനുനേരെ മുളക് പൊടി എറിഞ്ഞ് രക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെ പിടിയിൽ. കോടതിയിൽ ഹാജരാക്കുന്നതിനിടെയായിരുന്നു പ്രതി മുളകുപൊടി എറിഞ്ഞ് രക്ഷപ്പെടാൻ ശ്രമിച്ചത്. ജയിൽ സംഘർഷ കേസിലെ ഒന്നാം പ്രതി മുഹമ്മദ് അനസ് പൊലീസിനെ ആക്രമിച്ചത്. വൈകുന്നേരം ഏഴു മണിയോടെയാണ് സംഭവം നടന്നത്.

Read Also: സുരക്ഷാ വീഴ്ചയുണ്ടാക്കി; സ്വാതി മാലിവാളിനെതിരെ പരാതി നൽകി വിഭവ് കുമാർ

കസബ സ്റ്റേഷനിലെ പൊലിസുകാരെയാണ് പ്രതി അന്വേഷിച്ചത്. കോടതി പരിസരത്ത് വെച്ചായിരുന്നു ആക്രമണം. മൂന്നു പൊലീസുകാർക്ക് നേരെ മുളക് പൊടി എറിഞ്ഞ് പ്രതി ഓടി രക്ഷ​പ്പെടുകയായിരുന്നു. പിന്നാലെ പൊലീസും ഓടി പ്രതിയെ കീഴ്പ്പെടുത്തുകയായിരുന്നു. പ്രതി ഓടി രക്ഷപ്പെടുന്നതിനിടെ ഒരു ഹോട്ടലിൽ കയറി ചില്ല് അടിച്ചു തകർക്കാൻ ശ്രമിച്ചു ഇതിനിടെ കൈയ്ക്ക് പരുക്കേറ്റു. സംഭവത്തിൽ‌ പരുക്കേറ്റ പൊലീസുകാർ ആശുപത്രിയിൽ ചികിത്സ തേടി. കൈയ്ക്ക് പരുക്കേറ്റ പ്രതി മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്.

Story Highlights : Accuse arrested after trying to escape by throwing chilli powder to police

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here