Advertisement

‘ഒടുവിൽ സെയിൽസ് ഗേളിനെറ് മകൻ ഡോക്ടർ, ചോര നീരാക്കി ചുവന്ന കോട്ട് നൽകിയ വെണ്മ’: കുറിപ്പുമായി വി ശിവൻകുട്ടി

May 17, 2024
Google News 3 minutes Read

അതിജീവനത്തിന്റെ മറ്റൊരു മാതൃകയാണ് ഡോക്ടർ അർജുനെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. സെയിൽസ് ഗേളായ തന്റെ മാതാവ് നൽകിയ വിദ്യാഭ്യാസത്തിലൂടെയാണ് അർജുൻ പഠിച്ച് ഡോക്ടറായത്. അർജുനേ, നീ ഉയർന്നു പറക്കുക, ആ ചിറകുകൾക്ക് ശക്തി പകരാൻ അമ്മയുണ്ടല്ലോ എന്നാണ് മന്ത്രി വി ശിവൻകുട്ടി അർജുന്റെ ഫേസ്ബുക്ക് കുറിപ്പ് പങ്കുവച്ച് എഴുതിയത്.

Read Also: യുഎസ് പ്രസിഡൻ്റ് തെരഞ്ഞെടുപ്പ്: സ്ഥാനാർഥിത്വത്തിൽനിന്ന് പിന്മാറി ജോ ബൈഡൻ; കമല ഹാരിസിനെ നിർദേശിച്ചു

ചുവന്ന കോട്ട് തന്ന വെണ്മയാണ് ഈ വെള്ള കോട്ട്. വർഷങ്ങൾ എത്ര കടന്നു പോയിട്ടും ചുവന്ന കോട്ട് എന്നും വെള്ള കോട്ടിനു വേണ്ടി താങ്ങായും തണലായും നിക്കുന്നു. ആളുകൾ എത്ര കളിയാക്കിയിട്ടും ചുവന്ന കോട്ട് തന്റെ വഴിയിൽ നിന്നും പിന്മാറിയില്ല വെള്ള കോട്ടിനായി ഓടിക്കൊണ്ടിരുന്നു.. ഇന്ന് ഈ വെള്ള കോട്ട് ജയിച്ചിരിക്കുന്നു അതിനു കാരണം ആ ചുവന്ന കോട്ട് മാത്രമാണ് അതിന്റെ ക്രെഡിറ്റ് ഒരു ദൈവത്തിനും കൊടുക്കാൻ ഈ വെള്ള കോട്ട് തയ്യാറുമല്ല. And finally the SALES GIRL’S son become DOCTOR എന്നാണ് അർജുന്റെ ഫേസ്ബുക്ക് കുറിപ്പ്. ഇത് മന്ത്രി തന്റെ ഫേസ്ബുക്കിൽ പങ്കുവക്കുകയായിരുന്നു.

മന്ത്രി വി ശിവൻകുട്ടി ഫേസ്ബുക്കിൽ കുറിച്ചത്

അർജുനേ,
നീ ഉയർന്നു പറക്കുക, ആ ചിറകുകൾക്ക് ശക്തി പകരാൻ അമ്മയുണ്ടല്ലോ..
കുഞ്ഞുങ്ങളേ,
ഇതാ അതിജീവനത്തിന്റെ മറ്റൊരു മാതൃക..
ഏറെ സ്നേഹത്തോടെ അർജുൻ ബിയുടെ പോസ്റ്റ്‌ പങ്കുവെക്കുന്നു…

” ❤️ʀᴇᴅ ᴄᴏᴀᴛ and ᴡʜɪᴛᴇ ᴄᴏᴀᴛ🤍
ചുവന്ന കോട്ടും വെള്ള കോട്ടും…….കാഴ്ചയിൽ രണ്ടും തമ്മിൽ ഒരുപാട് വ്യതിയാനം ഉണ്ടായിരിക്കാം. പക്ഷേ ആ ചുവന്ന കോട്ട് അനുഭവിച്ച വേദനകളുടെയും ത്യാഗത്തിന്റെയും ഭലമാണ് ഈ വെള്ള കോട്ട്. തന്റെ ചോര നീരാക്കി ചുവന്ന കോട്ട് തന്ന വെണ്മയാണ് ഈ വെള്ള കോട്ട്. വർഷങ്ങൾ എത്ര കടന്നു പോയിട്ടും ചുവന്ന കോട്ട് എന്നും വെള്ള കോട്ടിനു വേണ്ടി താങ്ങായും തണലായും നിക്കുന്നു. ആളുകൾ എത്ര കളിയാക്കിയിട്ടും ചുവന്ന കോട്ട് തന്റെ വഴിയിൽ നിന്നും പിന്മാറിയില്ല വെള്ള കോട്ടിനായി ഓടിക്കൊണ്ടിരുന്നു.. ഇന്ന് ഈ വെള്ള കോട്ട് ജയിച്ചിരിക്കുന്നു അതിനു കാരണം ആ ചുവന്ന കോട്ട് മാത്രമാണ് 💯അതിന്റെ credit ഒരു ദൈവത്തിനും കൊടുക്കാൻ ഈ വെള്ള കോട്ട് തയ്യാറുമല്ല.
And finally the SALES GIRL’S son become DOCTOR 🩺
Love you AMMA🥹❤️

Story Highlights : V Sivankutty Praises Dr. Arjun

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here