Advertisement

‘വയറെരിയുന്നവരുടെ മിഴി നിറയാതിരിക്കാന്‍ ,തൃശൂരില്‍ DYFI വിതരണം ചെയ്‌തത്‌ ഒരുകോടി പത്തുലക്ഷം പൊതിച്ചോര്‍’: എ എ റഹീം

May 18, 2024
Google News 2 minutes Read

ത്യശ്ശൂർ ജില്ലയില്‍ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ ഏഴ് വര്‍ഷത്തിനിടെ വിതരണം ചെയ്തത് ഒരു കോടി പത്തുലക്ഷം പൊതിച്ചോറുകള്‍. 2017 മെയ് 16 ന് ആരംഭിച്ച പദ്ധതിയില്‍ പ്രതി ദിനം നാലായിരത്തിലധികം പൊതിച്ചോറാണ് വിതരണം ചെയ്യുന്നതെന്ന് ഡിവൈഎഫ്‌ഐ അഖിലേന്ത്യാ അധ്യക്ഷന്‍ എ എ റഹീം ഫേസ്ബുക്കിൽ കുറിച്ചു. പദ്ധതിയുടെ ഏഴാം വാര്‍ഷികാഘോഷം മെഡിക്കല്‍ കോളജ് അങ്കണത്തില്‍ ഉദ്ഘാടനം ചെയ്തു. വയറെരിയുന്നവരുടെ മിഴി നിറയാതിക്കാന്‍ പൊതിച്ചോറ് എന്നതായിരുന്നു സന്ദേശം.

Read Also: ‘മോദി ഭയന്നിരിക്കുകയാണ്, കുറച്ചു ദിവസങ്ങൾ കഴിഞ്ഞാൽ പൊട്ടിക്കരയും’; രാഹുൽ ഗാന്ധി

എ എ റഹീം ഫേസ്ബുക്കിൽ കുറിച്ചത്

വയറെരിയുന്നവരുടെ മിഴി നിറയാതിരിക്കാൻ തൃശ്ശൂർ ജില്ലയിലെ DYFI മുന്നിട്ടിറങ്ങിയിട്ട് 7 വർഷം പൂർത്തിയാക്കി എട്ടാം വർഷത്തിലേക്ക്…
തൃശ്ശൂരിൽ ഈ 7 വർഷം ഒരു ദിവസവും മുടങ്ങാതെ DYFI എത്തിച്ചത് 1 കോടി 12 ലക്ഷം പൊതിച്ചോറുകൾ…
യുവതയുടെ ഈ കരുതലിനെ ‘ഹൃദയപൂർവ്വം‘ സ്വീകരിച്ച എല്ലാ പ്രിയപ്പെട്ട മനുഷ്യസ്നേഹികൾക്കും ഒരായിരം നന്ദി…
ഒരുപാട് സ്നേഹം…❤️

Story Highlights : A A Rahim on DYFI pothichor distribution

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here