ദാ ഇങ്ങെത്തി യൂറോ; അറിയാം ജര്‍മ്മന്‍ കളിക്കളങ്ങള്‍

യൂറോപ്പിലെ ഫുട്‌ബോള്‍ കരുത്തന്‍മാരെ കണ്ടെത്താനുള്ള യുറോ കപ്പിന് ജൂണ്‍ 14ന് ജര്‍മ്മനിയില്‍ വിസില്‍ മുഴങ്ങാനിരിക്കെ കാല്‍പ്പന്ത് ആരാധകര്‍ ആവേശത്തിലാണ്. ജൂണ്‍ 14 മുതല്‍ ജൂലൈ 14 വരെ ഒരു മാസം നീണ്ടു നില്‍ക്കുന്നതാണ് യൂറോപ്പിന്റെ ലോകകപ്പ് എന്നറിയപ്പെടുന്ന യുവേഫ യൂറോ കപ്പ്. ജര്‍മ്മനിയിലെ പത്ത് നഗരങ്ങളിലെ പ്രസിദ്ധമായ സ്റ്റേഡിയങ്ങളിലാണ് മത്സരങ്ങള്‍ നടക്കുന്നത്. ഈ മൈതാനങ്ങളെ കുറിച്ച് അറിയാം.
Read Also:ഐ.പി.എല്ലിലെ വിലപിടിപ്പുള്ള കളിക്കാരും പ്രകടനവും
ജൂണ്‍ 14-ന് ജര്‍മ്മന്‍ ഫുട്‌ബോള്‍ ക്ലബ്ലായ ബയേണ്‍ മ്യൂണിക്കിന്റെ സ്റ്റേഡിയത്തിലാണ് ടൂര്‍ണമെന്റിന്റെ ഉദ്ഘാടന മത്സരം നടക്കുക. ഇവിടെ ആതിഥേയരായ ജര്‍മ്മനി സ്‌കോട്ട്ലന്റിനെ നേരിടും. 18 വര്‍ഷം മുമ്പ് 2006 ഫിഫ ലോകകപ്പ് ഫൈനലിന് ആതിഥേയത്വം വഹിച്ച ജര്‍മ്മന്‍ തലസ്ഥാനമായ ബെര്‍ലിനിലെ ഒളിംപിയ സ്റ്റേഡിത്തിലായിരിക്കും ഒരു മാസത്തിനുശേഷം ജൂലൈ 14ന് ഫൈനല്‍ നടക്കുക. ആകെ 51 മത്സരങ്ങളാണ് യൂറോ കപ്പിലുള്ളത്. ഓരോ സ്‌റ്റേഡിയത്തിലും കുറഞ്ഞത് നാല് മത്സരങ്ങളെങ്കിലും നടക്കും. യൂറോയിലെ തീപാറും മത്സരങ്ങള്‍ക്ക് അരങ്ങാവുന്ന പത്ത് സ്റ്റേഡിയങ്ങളുടെ പ്രത്യേകതകള്‍ അറിയാം.
ഒളിമ്പിയ സ്റ്റേഡിയം ബെര്‍ലിന്‍: 71,000 സീറ്റിങ് കപ്പാസിറ്റിയുള്ള മൈതാനത്ത് ഇതുവരെ നിരവധി പ്രധാന മത്സരങ്ങള്‍ക്ക് വേദിയായി. 2006 ഫിഫ ലോകകപ്പിന്റെ ഇറ്റലി-ഫ്രാന്‍സ് ഫൈനല്‍ അരങ്ങേറി. മാറ്റരസിയെ സിനദിന്‍ സിദാന്‍ തല കൊണ്ട് നെഞ്ചിനിടിച്ചിട്ടത് ഈ സ്റ്റേഡിയത്തിലാണ്. സിദാന്റെ തീപാറും ഹെഡ്ഡറുകളും ട്രിബ്‌ളിങും ടോണിയുടെയും ടോട്ടിയുടെയും മുന്നേറ്റങ്ങള്‍ക്കും സാക്ഷ്യം വഹിച്ച മൈതാനമാണ് ഒളിമ്പിയ. 2015 യുവേഫ ചാമ്പ്യന്‍സ് ലീഗ് ഫൈനലില്‍ ബാഴ്സലോണ യുവന്റസിനെ തോല്‍പ്പിച്ച സ്റ്റേഡിയം കൂടിയായിരുന്നു ഇത്. യൂറോ കപ്പില്‍ മൂന്ന് നോക്കൗട്ട് മത്സരങ്ങള്‍ ഉള്‍പ്പെടെ ആറ് മത്സരങ്ങള്‍ക്ക് ഒളിംപിയ സ്റ്റേഡിയം വേദിയാകും.
മത്സര വിവരങ്ങള്‍
ജൂണ്‍ 15: സ്‌പെയിന്‍-ക്രൊയേഷ്യ
ജൂണ്‍ 21: പോളണ്ട്-ഓസ്ട്രിയ
ജൂണ്‍ 25: നെതര്‍ലാന്‍ഡ്സ്-ഓസ്ട്രിയ
ജൂണ്‍ 29: റൗണ്ട് ഓഫ് 16
ജൂലൈ 6: ക്വാര്‍ട്ടര്‍ ഫൈനല്‍
ജൂലൈ 14: ഫൈനല്‍
കൊളോണ്‍ സ്റ്റേഡിയം: കോളോണ്‍ നഗരത്തിലെ മൈതാനത്തില്‍ 43000 പേര്‍ക്ക് മത്സരം വീക്ഷിക്കാനാകും. 2020ലെ യുവേഫ യൂറോപ്പ ലീഗ് ഫൈനലിന്റെ വേദിയായിരുന്നു ഈ സ്റ്റേഡിയം. കോവിഡ് -19 ദുരന്തത്തിനിടെ ഒരൊറ്റ കാണികള്‍ പോലുമില്ലാതെയായിരുന്നു സെവിയ്യ-ഇന്റര്‍ മിലാന്‍ മത്സരം സ്‌റ്റേഡിയത്തില്‍ നടന്നത്. മത്സരം 3-2 ന് സെവിയ്യ ജയിച്ചു. അഞ്ച് യൂറോ 2024 മത്സരങ്ങള്‍ക്കാണ് കോളോണ്‍ മൈതാനം വേദിയാകുക. സ്വിറ്റ്‌സര്‍ലന്റ് രണ്ട് തവണ ഇവിടെ കളിക്കും. ഇംഗ്ലണ്ടിനും കൊളോണില്‍ മത്സരമുണ്ട്. സ്‌റ്റേഡിയത്തിലെ മത്സരങ്ങളും തീയ്യതിയും ഇപ്രകാരം.
ജൂണ്‍ 15: ഹംഗറി-സ്വിറ്റ്‌സര്‍ലന്റ്
ജൂണ്‍ 19: സ്‌കോട്ട്ലന്‍ഡ്-സ്വിറ്റ്സര്‍ലന്റ്
ജൂണ്‍ 22: ബെല്‍ജിയം-റൊമാനിയ
ജൂണ്‍ 25: ഇംഗ്ലണ്ട്-സ്ലോവേനിയ
ജൂണ്‍ 30: റൗണ്ട് 16
ബി.വി.ബി സ്റ്റേഡിയം ഡോര്‍ട്ട്മുണ്ട്: സ്‌റ്റേഡിയത്തില്‍ 62,000 പേര്‍ക്ക് ഇരിക്കാനാകും. ബറൂസിയ ഡോര്‍ട്ട്മുട്ട് ക്ലബിന്റെ ഹോം ഗ്രൗണ്ട് കൂടിയാണ് ബിവിബി. യൂറോപ്പിലെ ഏറ്റവും മികച്ച മൈതാനങ്ങളിലൊന്നായി കണക്കാക്കപ്പെടുന്നു. ഡോര്‍ട്ട്മുണ്ടില്‍ നടക്കുന്ന ആറ് മത്സരങ്ങളില്‍ അവസാനത്തെ സെമി ഫൈനലിന് സ്റ്റേഡിയം ആതിഥേയത്വം വഹിക്കും. ഡോര്‍ട്ട്മുണ്ടിലെ മത്സരങ്ങള്‍ ഇവയാണ്.
ജൂണ്‍ 15: ഇറ്റലി-അല്‍ബേനിയ
ജൂണ്‍ 18: തുര്‍ക്കി-ജോര്‍ജിയ
ജൂണ്‍ 22: തുര്‍ക്കി-പോര്‍ച്ചുഗല്‍
ജൂണ്‍ 25: ഫ്രാന്‍സ്-പോളണ്ട
ജൂണ്‍ 29: റൗണ്ട് ഓഫ് 16
ജൂലൈ 10: സെമി ഫൈനല്‍
ഡ്യൂസെല്‍ഡോര്‍ഫ് അരീന: സ്റ്റേഡിയത്തിന്റെ ശേഷി 47,000. ഫോര്‍ച്യൂണ ഡ്യൂസ്സല്‍ഡോര്‍ഫ് ക്ലബിന്റെ ഹോം ഗ്രൗണ്ട്. 2006-ലെ ഫിഫ ലോകകപ്പ് നഷ്ടമായതിനാല്‍ ഡ്യൂസെല്‍ഡോര്‍ഫ് അരീനയ്ക്ക് യൂറോ 2024 മത്സരങ്ങള്‍ നടത്താനുള്ള അംഗീകാരം ലഭിച്ചു. ജനുവരിയില്‍ സ്‌റ്റേഡിയത്തില്‍ അരങ്ങേറിയ പുരുഷ ഹാന്റ് ബോള്‍ മത്സരം ഒരു ലോക റെക്കോര്‍ഡ് സൃഷ്ടിച്ചിരുന്നു. സ്വിറ്റ്സര്‍ലന്റിനെതിരെ ജര്‍മ്മനി കളിച്ച ഉദ്ഘാടന മത്സരത്തില്‍ ഗ്യാലറികളിലെത്തിയത് 53,586 കാണികളായിരുന്നു.
ഡ്യൂസെല്‍ഡോര്‍ഫിലെ മത്സരങ്ങളുടെ വിവരങ്ങള്‍ ഇപ്രകാരം.
ജൂണ്‍ 17: ഓസ്ട്രിയ-ഫ്രാന്‍സ്
ജൂണ്‍ 21: സ്ലൊവാക്യ-ഉക്രെയ്ന്‍
ജൂണ്‍ 24: അല്‍ബേനിയ-സ്‌പെയിന്‍
ജൂലൈ 1: റൗണ്ട് ഓഫ് 16
ജൂലൈ 6: ക്വാര്‍ട്ടര്‍ ഫൈനല്‍
ഫ്രാങ്ക്ഫര്‍ട്ട് അരീന: 47000 പേര്‍ക്കിരിക്കാവുന്ന സ്റ്റേഡിയം ഐന്‍ട്രാക്റ്റ് ഫ്രാങ്ക്ഫര്‍ട്ട് ക്ലബ്ബിന്റെ ഹോം ഗ്രൗണ്ടാണ്. ജൂണ്‍ 23ന് സ്വിറ്റ്‌സര്‍ലന്റിനെതിരെ ജര്‍മ്മനിയുടെ അവസാന ഗ്രൂപ്പ് മത്സരം ഇവിടെയാണ് നടക്കുക. യൂറോക്ക് മുന്നോടിയായി ഇംഗ്ലണ്ടും-ഡെന്‍മാര്‍ക്കും തമ്മിലുള്ള സൗഹൃദ മത്സരവും ഇവിടെ നടക്കും. 2011ലെ ഫിഫ വനിത ലോകകപ്പ് ഫൈനല്‍ ഫ്രാങ്ക്ഫര്‍ട്ടിലാണ് അരങ്ങേറിയത്. കൂടാതെ 2006 ഫിഫ പുരുഷ ലോകകപ്പിലെ ആറ് മത്സരങ്ങളും ഇവിടെ നടന്നു. ഫ്രാങ്ക്ഫര്‍ട്ടിലെ യൂറോകപ്പ് മത്സരങ്ങളുടെ വിവരം.
ജൂണ്‍ 17: ബെല്‍ജിയം-സ്ലൊവാക്യ
ജൂണ്‍ 20: ഡെന്മാര്‍ക്ക്-ഇംഗ്ലണ്ട്
ജൂണ്‍ 23: സ്വിറ്റ്‌സര്‍ലന്റ്-ജര്‍മ്മനി
ജൂണ്‍ 26: സ്ലൊവാക്യ-റൊമാനിയ
ജൂലൈ 1: റൗണ്ട് ഓഫ് 16
ഗെല്‍സെന്‍കിര്‍ച്ചന്‍ അരീന ഓഫ് ഷാല്‍കെ: ഷാല്‍കെ ക്ലബ്ബിന്റെ ഹോംഗ്രൗണ്ട് ആയ സ്റ്റേഡിയത്തിന്റെ ശേഷി 50,000 ആണ്. 2004-ലെ യുവേഫ ചാമ്പ്യന്‍സ് ലീഗ് ഫൈനലിന് ആതിഥേയത്വം വഹിച്ചത് അരീന ഓഫ്ഷാല്‍കെയാണ്. 2006 ഫിഫ ലോകകപ്പിന്റെ അഞ്ച് മത്സരങ്ങളും അരങ്ങേറി. ഇത്തവണ, ഗെല്‍സെന്‍കിര്‍ച്ചനിലെ സ്റ്റേഡിയം നാല് യൂറോ മത്സരങ്ങള്‍ക്കാണ് ആതിഥേയത്വം വഹിക്കുക. മത്സര വിവരങ്ങള്‍ ഇപ്രകാരം.
ജൂണ്‍ 16: സെര്‍ബിയ-ഇംഗ്ലണ്ട്
ജൂണ്‍ 20: സ്‌പെയിന്‍-ഇറ്റലി
ജൂണ്‍ 26: ജോര്‍ജിയ-പോര്‍ച്ചുഗല്‍
ജൂണ്‍ 30: റൗണ്ട് 16
വോക്‌സ്പാര്‍ക്ക് സ്റ്റേഡിയം ഹാംബര്‍ഗ്: 49,000 എന്നതാണ് സ്റ്റേഡിയത്തിന്റെ സീറ്റിങ് കപ്പാസിറ്റി. ഹാംബര്‍ഗര്‍ എസ്.വിയുടെ ഹോം ഗൗണ്ട് ആണ്. 2006-ലെ ഫിഫ ലോകകപ്പിന് ഉപയോഗിച്ചു.
2010-ലെ യുവേഫ യൂറോപ്പ ലീഗ് ഫൈനലിന്റെ വേദി കൂടിയായിരുന്നു വോക്‌സ്പാര്‍ക്ക് സ്റ്റേഡിയം.
ഹാംബര്‍ഗിലെ യൂറോ മത്സരങ്ങള്‍ ഇവയാണ്.
ജൂണ്‍ 16: പോളണ്ട്-നെതര്‍ലാന്റ്‌സ്
ജൂണ്‍ 19: ക്രൊയേഷ്യ-അല്‍ബേനിയ
ജൂണ്‍ 22: ജോര്‍ജിയ-ചെകിയ
ജൂണ്‍ 26: ചെക്കിയ-തുര്‍ക്കി
ജൂലൈ 5: ക്വാര്‍ട്ടര്‍ ഫൈനല്‍
ലീപ്‌സിഗ് സ്റ്റേഡിയം: ആര്‍ബി ലീപ്‌സിഗിന്റെ ഹോം ഗ്രൗണ്ടായ സ്റ്റേഡിയത്തിന്റെ ശേഷി 40,000.
ശേഷിയുടെ അടിസ്ഥാനത്തില്‍ പത്ത് സ്റ്റേഡിയങ്ങളില്‍ ഏറ്റവും ചെറുതാണ് ലീപ്‌സിഗ്. എന്നാല്‍
കിഴക്കന്‍ ജര്‍മ്മനിയിലെ അത്യാധുനിക മേല്‍ക്കൂരയുള്ള ഏറ്റവും വലിയ സ്റ്റേഡിയമാണിത്.
ലീപ്‌സിഗിലെ മത്സര വിവരങ്ങള്‍.
ജൂണ്‍ 18: പോര്‍ച്ചുഗല്‍-ചെകിയ
ജൂണ്‍ 21: നെതര്‍ലാന്റ്‌സ്-ഫ്രാന്‍സ്
ജൂണ്‍ 24: ക്രൊയേഷ്യ-ഇറ്റലി
ജൂലൈ 2: റൗണ്ട് 16
മ്യൂണിക്ക് ഫുട്‌ബോള്‍ അരീന സ്ഥിതി ചെയ്യുന്നത് ജര്‍മ്മന്‍ നഗരമായ മ്യൂണിക്കിലാണ്. 66000 പേര്‍ക്കിരുന്ന് മത്സരം വീക്ഷിക്കാനാകും. പ്രശസ്ത ക്ലബ്ബായ ബയേണ്‍ മ്യൂണിക്കിന്റെ ഹോം ഗ്രൗണ്ട് കൂടിയായ സ്‌റ്റേഡിയത്തില്‍ ജൂണ്‍ 14 ന് ആതിഥേയരായ ജര്‍മ്മനി സ്‌കോട്ട്ലന്റുമായുള്ള യൂറോ കപ്പിലെ ആദ്യ മത്സരം അരങ്ങേറും. ജൂലായ് ഒമ്പതിന് മ്യൂണിക് ഫുട്‌ബോള്‍ അരീനയില്‍ ഒരു സെമി ഫൈനലും നടക്കും, അടുത്ത വര്‍ഷം യുവേഫ ചാമ്പ്യന്‍സ് ലീഗ് ഫൈനലിന് മ്യൂണിക് ഫുട്‌ബോള്‍ അരീന ആതിഥേയത്വം വഹിക്കും. മ്യൂണിക്കിലെ യൂറോ മത്സരങ്ങള്‍.
ജൂണ്‍ 14: ജര്‍മ്മനി-സ്‌കോട്ട്‌ലന്‍ഡ്
ജൂണ്‍ 17: റൊമാനിയ-ഉക്രെയ്ന്‍
ജൂണ്‍ 20: സ്ലൊവേനിയ-സെര്‍ബിയ
ജൂണ്‍ 25: ഡെന്മാര്‍ക്ക്-സെര്‍ബിയ
ജൂലൈ 2: റൗണ്ട് ഓഫ് 16
ജൂലൈ 9: സെമി ഫൈനല്‍
സ്റ്റട്ട്ഗാര്‍ട്ട് അരീന: സ്റ്റേഡിയത്തിന്റെ ശേഷി: 51,000. വിഎഫ്ബി സ്റ്റട്ട്ഗാര്‍ട്ട് ടീമിന്റെ ഹോം ഗ്രൗണ്ട് ആയ സ്‌റ്റേഡിയത്തില്‍ ജൂണ്‍ 16-ന് ഹംഗറിക്കെതിരായ രണ്ടാം യൂറോ ഗ്രൂപ്പ് മത്സരത്തിനായി ജര്‍മ്മന്‍ പടയിറങ്ങും.
തെക്കുപടിഞ്ഞാറന്‍ ജര്‍മ്മന്‍ നഗരത്തില്‍ നടക്കുന്ന അഞ്ച് കളികളില്‍ അവസാനത്തെ ക്വാര്‍ട്ടര്‍ ഫൈനലിനും സ്റ്റട്ട്ഗാര്‍ട്ട് അരീന ആതിഥേയത്വം വഹിക്കും. സ്റ്റേഡിയത്തിലെ മത്സരവിവരങ്ങള്‍ ഇപ്രകാരം.
ജൂണ്‍ 16: സ്ലോവേനിയ-ഡെന്മാര്‍ക്ക്
ജൂണ്‍ 19: ജര്‍മ്മനി-ഹംഗറി
ജൂണ്‍ 23: സ്‌കോട്ട്‌ലന്‍ഡ്-ഹംഗറി
ജൂണ്‍ 26: ഉക്രെയ്ന്‍-ബെല്‍ജിയം
ജൂലൈ 5: ക്വാര്‍ട്ടര്‍ ഫൈനല്‍
Story Highlights : Euro Cup Stadiums in Germany
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here