‘കളികഴിഞ്ഞാല്‍ എടുത്തോണ്ട് പോകാം’; കേട്ടിട്ടുണ്ടോ കൃത്രിമ പിച്ചൊരുക്കിയ ലോകകപ്പിനുള്ള ഈ ക്രിക്കറ്റ് സ്റ്റേഡിയത്തെ കുറിച്ച്?

2002-ലെ കൊറിയ ജപ്പാന്‍ ഫുട്‌ബോള്‍ ലോക കപ്പില്‍ മഴ പെയ്താലും കളി തീര്‍ന്നാലും ഗ്രൗണ്ടിന്റെ വശങ്ങളിലേക്ക് തെന്നിമാറുന്നതും മേല്‍ക്കൂര അടയുന്നതുമായി മൈതാനങ്ങള്‍ നമ്മളെ അത്ഭുതപ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ യു.എസില്‍ നടക്കുന്ന ടി20 ലോക കപ്പില്‍ കളി കഴിഞ്ഞാല്‍ സ്റ്റേഡിയത്തില്‍ നിന്ന് പാടെ എടുത്ത് മാറ്റാവുന്ന ഡ്രോപ് ഇന്‍ പിച്ചുകളൊരുക്കിയിരിക്കുകയാണ് സംഘാടകര്‍. ഓസ്‌ട്രേലിയയില്‍ നിര്‍മ്മിച്ച് യു.എസിലെ ഫ്‌ളോറിഡയില്‍ പരിപാലിച്ച ഡ്രോപ് ഇന്‍ പിച്ചുകളാണ് ഇത്തവണത്ത ലോകകപ്പിലെ പ്രധാന ആകര്‍ഷണം. നസൗ കൗണ്ടി (നസ കൗണി) സ്റ്റേഡിയത്തിലെ നാല് പിച്ചുകളും ഇത്തരത്തില്‍ മറ്റൊരു രാജ്യത്ത് നിന്ന് ഇറക്കുമതി ചെയ്തതാണ്. ലോക കപ്പില്‍ മൂന്ന് ഗ്രൂപ്പ് മത്സരങ്ങള്‍ ഈ സ്റ്റേഡിയത്തിലാണ് നടക്കുക.
എന്താണ് ഡ്രോപ് ഇന്‍ പിച്ചുകള്‍
മറ്റൊരു സ്ഥലത്ത് നിര്‍മിച്ച് പരിപാലിച്ചതിന് ശേഷം സ്റ്റേഡിയത്തില്‍ ക്രെയിനിന്റെ സഹായത്തോടെ കൊണ്ടുവന്ന് സ്ഥാപിക്കുന്ന പിച്ചുകളാണിവ. ക്രിക്കറ്റിനായി പ്രത്യേകമായി സജ്ജീകരിക്കാത്തതും വിവിധ കായിക പരിപാടികള്‍ നടത്തേണ്ടതുമായതു കൊണ്ടുമാണ് ഇത്തരത്തില്‍ ട്രോപ് ഇന്‍ പിച്ചുകള്‍ സ്ഥാപിക്കുന്നത്. ക്രിക്കറ്റ് മത്സരങ്ങള്‍ കഴിഞ്ഞാല്‍ ആവശ്യമെങ്കില്‍ പിച്ച് മൈതാനത്ത് നിന്ന് മാറ്റാന്‍ കഴിയും. ഓസ്‌ട്രേലിയയിലും ന്യൂസീലാന്റിലുമാണ് ഇത്തരം സ്‌റ്റേഡിയങ്ങള്‍ കൂടുതലായുള്ളത്. ന്യൂയോര്‍ക്കില്‍ നിര്‍മ്മിക്കപ്പെട്ട സ്റ്റേഡിയവും മറ്റു മത്സരങ്ങള്‍ക്കും പരിപാടികള്‍ക്കും ഉപയോഗിക്കുന്നതിനായാണ് ഇവിടെ സ്ഥിരം പിച്ച് നിര്‍മ്മിക്കാത്തത്.
Read Also: T20 ലോകകപ്പിൽ ഓപ്പണർമാരായി രോഹിത്തും കോലിയും?; റിയാൻ പരാഗും ഇന്ത്യൻ ടീമിലേക്ക്
എങ്ങനെയുള്ള പിച്ചായിരിക്കും
ഡ്രോപ് ഇന്‍ പിച്ചുകളുടെ സ്വഭാവം എങ്ങനെയുള്ളതായിരിക്കും എന്നതാണ് ഇനി ഉയരുന്ന ചോദ്യം. ആര്‍ട്ടിഫിഷ്യലായി സ്ഥാപിക്കുന്നത് കൊണ്ട് തന്നെ കാലാവസ്ഥ കാര്യമായി പിച്ചിനെ ബാധിക്കാന്‍ സാധ്യതയില്ല. ഡ്രോപ് ഇന്‍ പിച്ചുകളില്‍ കൂടുതല്‍ ഫ്‌ളാറ്റ് വിക്കറ്റുകളായിരിക്കും. ഡ്രോപ് ഇന്‍ പിച്ചുകള്‍ അമേരിക്കയില്‍ എത്തിച്ചത് 17000 കിലോമീറ്റര്‍ അകലെ ഓസ്‌ട്രേലിയയിലെ അഡിലെയ്ഡില്‍ നിന്നാണ്.
ന്യൂയോര്‍ക്കിലെ സ്‌റ്റേഡിയത്തില്‍ സ്ഥാപിച്ച പിച്ചിലെ കളിമണ്ണ് മാത്രമാണ് ഓസ്‌ട്രേലിയയില്‍ നിന്നുള്ളത്. പുല്ല് പരിപാലിച്ചതും നട്ടുപിടിപ്പിച്ചതും ഫ്‌ളോറിഡയില്‍ നിന്നാണ്. പിച്ച് നിര്‍മ്മാതാക്കളായ അഡ്‌ലെയ്ഡ് ഓവല്‍ ടര്‍ഫ് സൊല്യൂഷന്റെ നേതൃത്വത്തില്‍ ഒരുക്കിയ പിച്ച് ട്രേകള്‍ കഴിഞ്ഞ ഡിസംബറിലാണ് ഫ്‌ളോറിഡയില്‍ എത്തിച്ചത്. ശൈത്യകാലത്തും കാര്യമായ തകരാര്‍ പിച്ചിനുണ്ടാകുന്നില്ലെന്ന് കണ്ടാണ് ഡ്രോപ് ഇന്‍ പിച്ച് സ്ഥാപിക്കാന്‍ ഫ്‌ളോറിഡ തെരഞ്ഞെടുത്തത്. ഫ്‌ളോറിഡയില്‍ നിന്ന് ട്രക്കുകളില്‍ എത്തിച്ച പത്ത് പിച്ചുകളില്‍ നാല് എ്ണ്ണം കഴിഞ്ഞ ദിവസം സ്റ്റേഡിയത്തില്‍ സ്ഥാപിച്ചു. ബാക്കിയുള്ള ആറെണ്ണം പരിശീലന ഗ്രൗണ്ടുകളിലും സ്ഥാപിച്ചിട്ടുണ്ട്. ഏതായാലും പുതിയ പിച്ചില്‍ ആരൊക്കെ തിളങ്ങും എന്നത് കണ്ടറിയേണ്ടി വരും.
Story Highlights : Nassau County International Cricket Stadium
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here