ലോക്‌സഭാ തെരെഞ്ഞെടുപ്പ് മുന്നേറ്റം, നന്ദി പ്രകാശന യാത്രയുമായി കോൺഗ്രസ്

ലോക്‌സഭാ തെരെഞ്ഞെടുപ്പ് മുന്നേറ്റത്തിൽ നന്ദി പ്രകാശന യാത്രയുമായി കോൺഗ്രസ്. ഉത്തർപ്രദേശിൽ ഈ മാസം 11 മുതൽ 15 വരെ യാത്ര സംഘടിപ്പിക്കാൻ തീരുമാനം. ജൂൺ 11 മുതൽ 15 വരെ നടക്കുന്ന ധന്യവാദ് യാത്ര യു.പിയിലെ 403 നിയമസഭ മണ്ഡലങ്ങളിലുമെത്തും. മുതിർന്ന പാർട്ടി നേതാക്കളും പ്രവർത്തകരും യാത്രയുടെ ഭാഗമാവും. യാത്രക്കിടെ വിവിധ സമുദായങ്ങളിലെ ജനങ്ങളുമായി കൂടിക്കാഴ്ച നടത്തുകയും ഇവരെ ഭരണഘടന നൽകി ആദരിക്കുകയും ചെയ്യും.
2024 ലോക്സഭ തെരഞ്ഞെടുപ്പിൽ യു.പിയിലെ 80 സീറ്റുകളിൽ 43 എണ്ണത്തിലും ഇൻഡ്യ സഖ്യം വിജയിച്ചിരുന്നു.കോൺഗ്രസ് ആറ് സീറ്റുകളിൽ വിജയിച്ചപ്പോൾ 37 സീറ്റുകളിലും വിജയം നേടിയത് സമാജ്‍വാദി പാർട്ടിയായിരുന്നു. 2019ലെ തെരഞ്ഞെടുപ്പിൽ കോൺഗ്രസിന് ഒരു സീറ്റിലും എസ്.പിക്ക് അഞ്ച് സീറ്റിലും വിജയിക്കാൻ മാത്രമാണ് സാധിച്ചിരുന്നത്.
കഴിഞ്ഞ തെരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് നിന്ന് ബി.ജെ.പിക്ക് 62 സീറ്റുകൾ ലഭിച്ചിരുന്നു.യു.പിയിൽ കേന്ദ്രമന്ത്രിയായ സ്മൃതി ഇറാനിയും പരാജയപ്പെട്ടിരുന്നു. കോൺഗ്രസിന്റെ കിശോരി ലാൽ ശർമ്മയോട് 1.65 ലക്ഷം വോട്ടിനാണ് സ്മൃതി ഇറാനി തോറ്റത്.
Story Highlights : Congress Announces Dhanyawaad Yatra
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here