Advertisement

ജമ്മുകശ്മീരിൽ തീർത്ഥാടകരുടെ വാഹനത്തിന് നേരെ ഭീകരാക്രമണം; 10 പേർ കൊല്ലപ്പെട്ടു

June 9, 2024
Google News 3 minutes Read

ജമ്മുകശ്മീരിൽ തീർത്ഥാടകരുടെ വാഹനത്തിന് നേരെ ഭീകരാക്രമണം. വാഹനത്തിന് നേരെ വെടിയുതിർക്കുകയായിരുന്നു. ആക്രമണത്തിൽ 10 പേർ കൊല്ലപ്പെട്ടു. വെടിവെപ്പിനെ തുടർന്ന് നിയന്ത്രണം വിട്ട ബസ് കൊക്കയിലേക്ക് മറിഞ്ഞു. 30ഓളം പേർക്ക് പരിക്കേറ്റിട്ടുണ്ട്. ശിവ്ഖോരിയിലേക്ക് തീർഥാടകരുമായി പോയ ബസിനു നേരെയാണ് ആക്രമണമുണ്ടായത്.(10 killed as bus falls into gorge in Jammu and Kashmir after terror attack)

കശ്മീരിലെ റിയാസി ജില്ലയിലാണ് ഭീകരാക്രമണമുണ്ടായത്. പോലീസ്, സൈന്യം, അർദ്ധസൈനിക വിഭാഗങ്ങളുടെ നേതൃത്വത്തിൽ രക്ഷാപ്രവർത്തനം ആരംഭിച്ചതായും ഉദ്യോഗസ്ഥർ വ്യക്തമാക്കി.

Story Highlights : 10 killed as bus falls into gorge in Jammu and Kashmir after terror attack

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here