Advertisement

മോദി 3.0; സത്യപ്രതിജ്ഞയ്‌ക്ക് മോഹൻലാലിന് നേരിട്ട് ക്ഷണം, അസൗകര്യം അറിയിച്ചു

June 9, 2024
Google News 2 minutes Read

മൂന്നാം മോദി സർക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് നടൻ മോഹൻലാലിന് ക്ഷണം. സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുക്കാൻ നടൻ മോഹൻലാലിനെ നേരിട്ട് ക്ഷണിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. എന്നാൽ പങ്കെടുക്കുന്നതിൽ മോഹൻലാൽ അസൗകര്യം അറിയിച്ചു. വ്യക്തിപരമായ അസൗകര്യം കാരണം എത്താനാകില്ലെന്നാണ് മോഹൻലാൽ അറിയിച്ചത്.

അതേസമയം സുരേഷ് ഗോപി മൂന്നാം മോദി സർക്കാരിൽ കേന്ദ്ര മന്ത്രിയാകുന്നതിൽ അനിശ്ചിതത്വം തുടരുകയാണ്. നേരത്തെ കരാർ ഒപ്പിട്ട 4 സിനിമകൾ പൂർത്തിയാക്കാനുണ്ടെന്നും കാബിനറ്റ് റാങ്കിൽ ചുമതലയേറ്റാൽ സിനിമകൾ മുടങ്ങുമെന്നും ബി.ജെ.പി കേന്ദ്ര നേതൃത്വത്തെ സുരേഷ് ഗോപി അറിയിച്ചതായാണ് വിവരം. സുരേഷ് ഗോപി നിലവിൽ തിരുവനന്തപുരത്ത് തുടരുകയാണ്.

സുരേഷ് ഗോപിക്ക് ആദ്യം പൂർത്തിയാക്കാനുള്ളത് ഒറ്റക്കൊമ്പൻ എന്ന സിനിമ. ഒറ്റക്കൊമ്പന്റെ ലുക്കിലാണ് ഇപ്പോൾ സുരേഷ് ഗോപി. ഷൂട്ടിംഗ് പൂർത്തിയായ ശേഷം ലൂക്ക് മറ്റും. നിർമാതാവുമായി ചർച്ച നടത്തി. ഒറ്റക്കൊമ്പന് ശേഷം പൂർത്തിയാക്കാനുള്ളത് മമ്മൂട്ടി കമ്പനിയുടെ ചിത്രം. ഗോകുലം മൂവിസിന്റെയും ഷാജി കൈലാസിന്റെയും ചിത്രങ്ങൾ പൂർത്തിയാക്കാനുണ്ട്. മന്ത്രിയായാലും സിനിമ രംഗം വിടില്ലെന്ന് നേതൃത്വത്തെ അറിയിച്ചു. മാസത്തിൽ 7 ദിവസമെങ്കിലും ഷൂട്ടിങിന് പോകാൻ അനുവദിക്കണമെന്ന് ആവശ്യം.

വൈകിട്ട് 7.15ന് തുടങ്ങുന്ന മൂന്നാം മോദി സർക്കാരിന്റെ സത്യപ്രതിജ്ഞയ്ക്കുള്ള ഒരുക്കം അന്തിമ ഘട്ടത്തിലാണ്. ചടങ്ങിൽ പങ്കെടുക്കാനായി ബംഗ്ളാദേശ് പ്രധാനമന്ത്രി ഷെയ്ക് ഹസീന, സീഷൽസ് ഉപരാഷ്ട്രപതി അഹമദ് ആഫിഫ് എന്നിവർ എത്തിച്ചേർന്നിട്ടുണ്ട്. സിനിമാ താരങ്ങളടക്കം ചടങ്ങിൽ പങ്കെടുക്കും.

Story Highlights : Narendra Modi Invites Mohan lal to Oath taking Ceremony

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here