‘തൃശൂർകാരുടെ ഭാഗ്യമാണ് സുരേഷ് ഗോപി, കേരളത്തിന് ഒരുപാട് കാര്യങ്ങൾ ചെയ്യും’; സുനില്‍ ഗോപി

സുരേഷ് ഗോപിയുടെ കേന്ദ്രമന്ത്രി പദവിയിൽ അതിയായ സന്തോഷമെന്ന് സഹോദരൻ സുനിൽ ഗോപി. ഹാർഡ് വർക്കിന്റെ ഫലം, വകുപ്പൊന്നും സുരേഷ് ഗോപി അങ്ങോട്ടുചോദിക്കില്ല. കേന്ദ്രമന്ത്രിയാവുന്നതിൽ സന്തോഷം. കേരളത്തിൽ ഒരുപാട് കാര്യങ്ങൾ ചെയ്യാനുണ്ട്.
മോദിജിക്ക് ഒരു വിഷൻ ഉണ്ട്. അത് നടപ്പാക്കും. സിനിമയിലെ കമ്മിറ്റ്മെന്റ് ചെയ്തുതീർക്കും. സിനിമയും രാഷ്ട്രീയവും ഒരുമിച്ച് കൊണ്ടുപോകും. അതിയായ സന്തോഷം അത് തൃശൂരിലെ ജനങ്ങൾക്ക് പോകുമെന്നും സുനിൽ ഗോപി പറഞ്ഞു.
സുരേഷ് ഗോപി കേന്ദ്രമന്ത്രിയാകും. ടൂറിസമോ സംസ്‌കാരികമോ ലഭിച്ചേക്കും. രാഷ്ട്രപതിഭവൻ ഔദ്യോഗികമായി ക്ഷണിച്ചു. ഭാര്യ രാധികയ്ക്ക് ഒപ്പം തിരുവനന്തപുരത്ത് നിന്നും ഡൽഹിയിലെത്തി. മകളും മരുമകനും കൊച്ചിയിൽ നിന്നും ഡൽഹിയിൽ എത്തി.
മോദി നേരിട്ട് ക്ഷണിച്ചെന്ന് സുരേഷ് ഗോപി പറഞ്ഞു. ഏത് വകുപ്പുകൾ എന്നതിനെപ്പറ്റി ഇപ്പോൾ പറയാറായിട്ടില്ല. പ്രധാനമന്ത്രിയുമായി സത്യപ്രതിജ്ഞയ്ക്ക് മുമ്പ് കൂടികാഴ്ച്ചയില്ല. പ്രധാനമന്ത്രി ഉടൻ എത്തണമെന്ന് പറഞ്ഞു. അതിയായ സന്തോഷമെന്നും സുരേഷ് ഗോപി പറഞ്ഞു.
Story Highlights : Sunil Gopi About Suresh Gopi Central Minister
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here