Advertisement

വിൻ പ്രെഡിക്ഷനിൽ മൃഗീയ ഭൂരിപക്ഷം; പാക്കിസ്ഥാനെതിരെ ബൗളർമാർ തുന്നിയ വിജയം; കയ്യടി പന്തിനും

June 10, 2024
Google News 1 minute Read

വിജയം കയ്യിൽ നിന്ന് അകലുന്നത് തോൽവി ഭയത്താൽ നിറഞ്ഞ കണ്ണുമായി നോക്കിനിൽക്കാൻ ഇന്ത്യൻ താരങ്ങൾക്കാകില്ലയിരുന്നു. 120 എന്ന സ്കോർ പാകിസ്താനെ പോലൊരു ടീമിന് മുന്നിൽ കുഞ്ഞൻ സ്കോറാണെന്ന് ഉറപ്പുമുണ്ടായിരുന്നു. ന്യൂയോർക്കിലെ ട്രിക്കി ഡ്രോപ്പ് ഇൻ വിക്കറ്റിൽ എറിഞ്ഞ് പിടിക്കാൻ കഴിയും എന്നൊരു തോന്നലുമുണ്ടായിരുന്നു പക്ഷെ അത് അത്ര എളുപ്പമായിരുന്നില്. എളുപ്പമല്ലാത്തതിനെ ബൗളിംഗ് കരുത്തിൽ എളുപ്പമാക്കി മാറ്റുകയായിരുന്നു ഇന്നലെ ഇന്ത്യ. വിൻ പ്രെഡിക്ഷനിൽ മൃഗീയ ഭൂരിപക്ഷം അവസാന 12 പന്തുവരെ പാക്കിസ്ഥാൻ സ്വന്തമാക്കിയിരുന്നു. ഒരുപക്ഷേ ഇന്ത്യൻ വിജയത്തിന് ശേഷം ആരാധകർ ഏറ്റവും കൂടുതൽ പറഞ്ഞത് ഒരു ശതമാനം പ്രതീക്ഷ അവസാനിക്കുന്നുണ്ടെകിൽ അത് മതി വിജയത്തെ സ്വന്തമാക്കാനെന്നായിരിക്കും

പാകിസ്ഥാനെ ഈ ലോകകപ്പിൽ പ്രതിസന്ധിയുടെ കയത്തിലേക്ക് തള്ളിയിട്ട ഇന്ത്യൻ വിജയം ബൗളർ മാർ തുന്നിയ വിജയമെന്നെന്ന് ഉറപ്പിക്കുമ്പോളും ബുമ്രയ്ക്കൊപ്പവും ഹാർദിക്കിനൊപ്പവും വിജയത്തിന്റെ ക്രെഡിറ്റ് നൽകേണ്ട താരമാണ് റിഷബ് പന്ത്. ഒരറ്റത്ത് കൃത്യമായ ഇടവേളയിൽ തുടരെ വിക്കറ്റുകൾ വിക്കറ്റുകൾ നഷ്ടമായി കൂട്ടാളികളില്ലാതെയാകുമ്പോളും തന്റെ തനത് ശൈലിയിൽ ബാറ്റ് വീശി പന്ത് 42 റൺസ് നേടിയ പന്ത് ഇന്ത്യയുടെ വിജയത്തിൽ അവഗണിക്കാനാകാത്ത അംഗീകാരം അർഹിക്കുന്നുണ്ട്. വിക്കറ്റിന് പിന്നിലും പന്ത് മൂന്ന് ക്യാച്ചുകളുമായി തിളങ്ങി . നിങ്ങൾ തോൽവികളിൽ നിരാശരാകുമ്പോൾ നിങ്ങൾക്ക് തിരിച്ചു വരാൻ കഴിയില്ല എന്ന് ഉറപ്പായും തോന്നുമ്പോൾ എല്ലാം എല്ലാം അവസാനിച്ചു എന്ന് നിരന്തരം നിങ്ങളോട് ആരെങ്കിലും പറഞ്ഞുകൊണ്ടിരിക്കുമ്പോൾ ഓർക്കേണ്ട മുഖമായി മാറുകയാണ് റിഷബ് പന്ത്.

കാറപകടത്തിൽ എല്ലാം തകർന്നു പോവുകയും മരണം മുന്നിൽകണ്ട് അതിൽനിന്ന് തിരിച്ചുവരുകയും ചെയ്ത പന്ത്. ഐപിഎല്ലിൽ തന്റെ വെടിക്കെട്ട് വിസ്മയം തുടരുകയും. ലോകകപ്പിന്റെ ടീമിൽ തിരഞ്ഞെടുക്കപ്പെട്ടതിനു ശേഷം അന്നാഹ മത്സരത്തിലും ആദ്യ മത്സരത്തിലും ഇന്നലെ പാക്കിസ്ഥാനെതിരെയും തകർത്തു ബാറ്റ് വീശുകയും ചെയ്തു. അതി നിർണായക സമയത്ത് ഇന്ത്യൻ വിജയത്തിന്റെ അടിസ്ഥാനമാകുന്ന പ്രകടനങ്ങൾ ഇതിന് മുൻപ് ഇംഗ്ലണ്ടിലും ഓസ്‌ട്രേലിയയിലും പന്തിന്റെ ബാറ്റിൽ നിന്ന് നമ്മൾ കണ്ടതാണ് പാകിസ്ഥാൻ എതിരെ നേടിയ 42 റൺസ് ഒരു സെഞ്ചുറി പ്രകടനത്തെക്കാൾ വലുതായി മധുരമുള്ളതായി തോന്നുന്നത് അത് ടീമിൽ ഉണ്ടാക്കിയ ഇമ്പാക്ട് കൊണ്ട് കൂടിയാണ് .ചിറ വൈരികൾക്കെതിരായ വിജയത്തിൽ പന്തിന് വേണ്ടിയും കയ്യടിക്കാം

ഇന്ത്യയ്ക്ക് 8% വിജയസാദ്ധ്യത മാത്രമാണ് വിദഗ്ദർ പ്രവചിക്കുന്നത്. എനിക്ക് ഇത്‌ കാണുമ്പോൾ സന്തോഷം തോന്നുന്നു..മുൻ പാക്കിസ്ഥാനി ഫാസ്റ്റ് ബോളറായ വഖാർ യൂനീസ് കമൻ്ററി ബോക്സിലൂടെ പറയുമ്പോൽ അവർ ഓർത്ത് കാണില്ല ഇനി കാണാൻ പോകുന്നത്ഇന്ത്യൻ ബൗളിംഗ് മാജിക്കാണെന്ന്. പതിനഞ്ചാം ഓവറിന്റെ ആദ്യ പന്തിൽ വെൽ സെറ്റിൽഡ് ആണ് ബാറ്റ് വീശികൊണ്ടിരുന്ന റിസ്‌വാനെ തന്റെ ഇൻസ്വിംഗറിൽ വീഴ്ത്തി ബും ബും ബുംറ അവിടെ നിന്ന് മത്സരം ഇന്ത്യയ്ക്ക് അനുകൂലമായി തുടങ്ങുകയായിരുന്നു 36 പന്തുകളിൽനിന്ന് 40 റണ്ണുകൾ മാത്രമാണ് ആ സമയം പാകിസ്ഥാൻ വേണ്ടിയിരുന്നത് എന്നോർക്കണം. റിസ്വാനെ നേരത്തേ തന്നെ പുറത്താക്കാനുള്ള അവസരം ദുബൈ നഷ്ട്ടപ്പെടുത്തിയിരുന്നു അത് വലിയ നഷ്ടമായി മാറുമെന്ന് തോന്നിയിടത്ത് നിന്നാണ് ബുമ്രയുടെ ഇൻസിഗർ മാജിക്. പത്തോൻപതാം ഓവരെന്ന അതി നിർണായകമായ ഓവറിലും ബുംറയെന്ന നിലവിലെ ലോകത്തിലെ ഏറ്റവും മികച്ച് ബൗളർ തന്റെ മാസ്റ്റർ ക്ലാസ് പ്രകടനം പുറത്തെടുത്തു. ഈ ഓവറിൽ ബുംറ വഴങ്ങിയത് വെറും 3 റൺസ്. ഓവറിലിന്റെ അവസാന പന്തിൽ ഒരു വിക്കറ്റും. അവസാന ഓവറിൽ ഇന്ത്യയ്ക്കും അർഷദീപിനും കാര്യങ്ങൾ കുറെ കൂടി എളുപ്പം. തന്റെ ഏറ്റവും മികച്ച വജ്രായുധം യോർക്കർ ആണെന്നുള്ള തിരിച്ചറിവ് നന്നായുള്ള താരമാണ് ബുമ്ര. പക്ഷേ ഇന്നലെ പാക്കിസ്ഥാനെതിരെ ഒരൊറ്റ തവണ മാത്രമാണ് ബുമ്ര യോർക്കറിന് ശ്രമിച്ചത്. അത് കൃത്യമായി ഈ പിച്ചിൽ തങ്ങളുണ്ടാക്കിയ പ്ലാനിൽ ഉറച്ച് നിൽക്കുക എന്നതിന്റെ തെളിവാണ് ബുംറ തുടരെ രണ്ടാം പ്ലയെർ ഓഫ് ദി മാച്ച് കൂടെ കൂട്ടി.

ബൗളർമാരുടെ പ്രകടനമെല്ലാം വിജയത്തിൽ നിരനായകമായി എന്നുറപ്പിക്കുമ്പോളും, ഒരാളെ പറ്റി കൂടി സംസാരിക്കണം ദുരന്തമായി മാറിയ ഐ പി എൽ സീസണെയും ജീവിതത്തിൽ ഉണ്ടായ പ്രതിസന്ധി കാലത്തെയും ആത്മവിശ്വാസത്തോടെ മറികടന്നെന്തിയ ഹർദിക് ഇന്നലെ തന്റെ പ്ലാനുകളിൽ ഉറച്ച് നിന്ന് വിക്കറ്റുകൾ സ്വന്തമാക്കി ഇന്ത്യൻ വിജയത്തിൽ അതി നിർണായകമായി. ബാറ്റുകൊണ്ട് വിനാശകാരിയാകുന്ന ഹാർദിക്കിനെ സന്നാഹമത്സരത്തിൽ കണ്ടതാണ്. വരും മത്സരത്തിൽ കൂടുതൽ കാണാനായത് അത് ഇന്ത്യയ്ക്ക് നൽകുന്ന ബോണസ് വലുതാണ്.

സമാനമായ സാഹചര്യത്തിലൂടെയാണ് കഴിഞ്ഞ ലോകകപ്പിലെ ഇന്ത്യ പാക് പോരാട്ടം സംഭവിച്ചത് തുടക്കത്തിലെ മുൻനിര വിക്കറ്റുകൾ നഷ്ടമായി തകർന്ന ഇന്ത്യയെ വിജയത്തിലേക്ക് തിരിച്ചു കൊണ്ടുവന്നത് സാക്ഷാൽ വിരാട് കോടിയുടെ എക്കാലത്തെയും മികച്ച ടി20 ഇന്നിങ്ങിസിലൊന്നിലൂടെയായിരുന്ന. അപ്പോൾ ഒന്നുകൂടി പറയാം ഓർമ്മിപ്പിക്കാൻ ഒരു ശതമാനം വിജയ സാധ്യതയുണ്ടെങ്കിൽ അത് മതി വിജയം പിടിച്ചെടുക്കാൻ.

Story Highlights : Jasprit Bumrah Shines As India Beat Pakistan

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here