Advertisement

ഒഡിഷ, ആന്ധ്രപ്രദേശ് സര്‍ക്കാരുകളുടെ സത്യപ്രതിജ്ഞ ഇന്ന്; ഒഡിഷയില്‍ ബിജെപിയുടെ ആദ്യ മുഖ്യമന്ത്രി

June 12, 2024
Google News 3 minutes Read
Odisha and Andhra Pradesh Govts to take oath today

ഒഡിഷ, ആന്ധ്രപ്രദേശ് സര്‍ക്കാരുകളുടെ സത്യപ്രതിജ്ഞ ചടങ്ങ് ഇന്ന് നടക്കും. ഒഡിഷയുടെ ആദ്യ ബിജെപി മുഖ്യമന്ത്രിയായി മോഹന്‍ ചരണ്‍ മാഝി അധികാരമേല്‍ക്കും. ആന്ധ്രാപ്രദേശ് മുഖ്യമന്ത്രിയായി ടിഡിപി നേതാവ് ചന്ദ്രബാബു നായിഡു ഇന്ന് നാലാം തവണ സത്യ വാചകം ചൊല്ലും. ആന്ധ്രയില്‍ പവന്‍ കല്യാണ്‍ ഉപമുഖ്യമന്ത്രി ആയേക്കും.(Odisha and Andhra Pradesh Govts to take oath today)

ഒഡിഷയില്‍ നവീന്‍ പട്‌നായിക്കിന്റെ 24 വര്‍ഷം നീണ്ട ഭരണം അവസാനിപ്പിച്ചാണ് ബിജെപി ഇത്തവണ അധികാരം പിടിച്ചത്. 147 അംഗ നിയമസഭയില്‍ 74 സീറ്റുകള്‍ നേടിയാണ് ബിജെപി അട്ടിമറി വിജയം നേടിയത്. ആദിവാസി വിഭാഗത്തില്‍ നിന്നുള്ള നേതാവാണ് ഒഡിഷ മുഖ്യമന്ത്രിയാകുന്ന മോഹന്‍ ചരണ്‍ മാഝി.
കെനോഞ്ചാര്‍ മണ്ഡലത്തില്‍നിന്നുള്ള എംഎല്‍എയാണ് മാഝി. ഇത് നാലാംതവണയാണ് അദ്ദേഹം നിയമസഭയിലെത്തുന്നത്.

Read Also: ജെ പി നഡ്ഡ കേന്ദ്ര മന്ത്രി: ബിജെപിയുടെ അടുത്ത ദേശീയ അധ്യക്ഷൻ ആരാകും?

കനക് വര്‍ധന്‍ സിംഗ് ദിയോ, പ്രവദി പരിദ എന്നിവര്‍ ഒഡിഷയുടെ ഉപമുഖ്യമന്ത്രിമാരാകും. ആന്ധ്രാപ്രദേശ് മുഖ്യമന്ത്രിയായി ടിഡിപി നേതാവ് ചന്ദ്രബാബു നായിഡുവും ഇന്ന് സത്യവാചകം ചൊല്ലും. ഇത് നാലാംതവണയാണ് ചന്ദ്രബാബു നായിഡു സംസ്ഥാന മുഖ്യമന്ത്രി കസേരയില്‍ എത്തുന്നത്. രാവിലെ 11.27 ന് വിജയവാഡയിലെ ഗണവാരം വിമാനത്താവളത്തിന് സമീപമുള്ള കേസരപ്പള്ളി ഐടി പാര്‍ക്കിലാണ് സത്യപ്രതിജ്ഞ ചടങ്ങ്. പവന്‍കല്യാണ്‍ ആന്ധ്ര പ്രദേശ് ഉപമുഖ്യമന്ത്രിയായേക്കും. പ്രധാനമന്ത്രി നരേന്ദ്രമോദി അടക്കമുള്ള പ്രമുഖര്‍ സത്യപ്രതിജ്ഞ ചടങ്ങുകളില്‍ പങ്കെടുക്കും.

Story Highlights : Odisha and Andhra Pradesh Govts to take oath today

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here