താമസം ഷീറ്റുമേഞ്ഞ താത്കാലിക ഷെഡ്ഡിൽ: സ്വന്തമായി വീടെന്ന ആഗ്രഹം ബാക്കിയാക്കി ബിനോയ് യാത്രയായി

കുവൈറ്റിൽ തീപിടിത്തത്തിൽ മരിച്ച ചാവക്കാട് തെക്കൻ പാലയൂർ സ്വദേശി ബിനോയ് തോമസിന്റെ ഭൗതിക ശരീരം വീട്ടിലെത്തിച്ചു.രണ്ടരയോട് കൂടിയാണ് മൃതദേഹം വസതിയിലെത്തിച്ചത്. കേന്ദ്രമന്ത്രി സുരേഷ് ഗോപി ഉൾപ്പെടെയുള്ളവർ വസതിയിലെത്തി അന്തിമോപചാരം അർപ്പിച്ചു. പൊതുദർശനം പുരോഗമിക്കുകയാണ്.
വീട്ടിലെത്തിയ സുരേഷ് ഗോപി കുടുംബാംഗങ്ങളെ ആശ്വസിപ്പിച്ചു. വൈകിട്ട് കുന്നംകുളം സെമിത്തേരിയിലാണ് സംസ്‌കാര ചടങ്ങുകൾ നടക്കുന്നത്. സ്വന്തമായി ഒരു വീടെന്ന സ്വപ്‌നം പൂർത്തിയാക്കാനായി 5 ദിവസം മുമ്പാണ് ബിനോയ് കുവൈത്തിലെത്തിയത്.
തെക്കൻപാലയൂർ കൊച്ചിപ്പാടത്തെ അഞ്ചുസെന്റിൽ വീട് പണിയണമെന്നതായിരുന്നു ബിനോയിയുടെയും കുടുംബത്തിന്റെയും ആഗ്രഹം. ഇവിടെ ഷീറ്റുമേഞ്ഞ താത്കാലിക ഷെഡ്ഡിലാണ് ബിനോയും കുടുംബവും താമസിച്ചിരുന്നത്. കുടുംബത്തിന്റെ വീടെന്ന സ്വപ്‌നം പൂർത്തിയാക്കി നൽകുമെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി നേരത്തെ അറിയിച്ചിരുന്നു.
Story Highlights : Binoy Thomas Home Kuwait fire
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here