തിരുവല്ലയിൽ മദ്യപിച്ച് ബഹളമുണ്ടാക്കി പൊലീസുകാരൻ; സിഐയുടെ പരാതിയിൽ കേസെടുത്തു

തിരുവല്ലയിൽ മദ്യപിച്ച് ബഹളമുണ്ടാക്കിയ പൊലീസ് ഉദ്യോഗസ്ഥനെതിരെ കേസ്. സീനിയർ സിവിൽ പൊലീസ് ഓഫീസർ രാജ്‌കുമാറിനെതിരെ തിരുവല്ല സിഐയുടെ പരാതിയിൽ പൊലീസ് കേസെടുത്തു. കഴിഞ്ഞ വ്യാഴാഴ്ച രാത്രി 10 മണിക്ക് ശേഷമാണ് സംഭവം നടന്നത്. ഇയാളെ പിന്നീട് മെഡിക്കൽ പരിശോധനയ്ക്ക് എത്തിച്ചപ്പോൾ ആശുപത്രിയിലും ബഹളം ഉണ്ടാക്കിയെന്ന് എഫ്ഐആർ.
രാജകുമാറിനെതിരെ നടപടി ഉണ്ടാകുമെന്നാണ് പൊലീസിൽ നിന്ന് ലഭിക്കുന്ന വിവരം. ഇയാളെ സ്ഥലം മാറ്റണമെന്ന് വകുപ്പുതല അന്വേഷണ റിപ്പോർട്ടിൽ ശുപാർശ ചെയ്തിട്ടുണ്ട്. സംഭവ ദിവസം രാജ്‌കുമാറിന് സ്റ്റേഷനിൽ ഡ്യൂട്ടിയുണ്ടായിരുന്നു. രാത്രി മദ്യപിച്ച് സ്റ്റേഷനിലെത്തിയ ഇദ്ദേഹം സഹപ്രവര്‍ത്തകരോട് ബഹളം വെച്ചെന്നാണ് പരാതി. സിഐയുടെ നിര്‍ദ്ദേശപ്രകാരം ഇദ്ദേഹത്തെ തിരുവല്ല താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചപ്പോഴും ഇത് തന്നെ തുടര്‍ന്നു. കേരള പൊലീസ് ആക്ട് 2011 ലെ 118 എ വകുപ്പ് പ്രകാരമാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
Story Highlights : Policeman Booked for Creating Ruckus at Police Station
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here