KSRTC ബസിൽ യുവതിക്ക് നേരെ ലൈംഗീകാതിക്രമം; പ്രതി പിടിയില്‍

KSRTC ബസിൽ യുവതിക്ക് നേരെ ലൈംഗീകാതിക്രമം. ഇന്നലെ ബംഗളൂരുവിൽ നിന്ന് കോഴിക്കോട്ടേയ്ക്ക് വന്ന ബസിലാണ് സംഭവം. തൊട്ടടുത്ത സീറ്റിൽ ഇരുന്ന് യുവതിക്ക് നേരെ ലൈംഗിക അതിക്രമം നടത്തിയ തൊടുപുഴ സ്വദേശി ഫൈസലിനെ താമരശേരി പൊലീസ് അറസ്റ്റു ചെയ്തു. കണ്ടക്ടറുടെയും ഡ്രൈവറുടെയും സഹായത്തോടെയാണ് താമരശേരി പൊലീസിൽ അറിയിച്ച് പ്രതിയെ അറസ്റ്റ് ചെയ്‌തത്.
യുവതിയോടൊപ്പം ബെംഗളൂരുവിൽ നിന്ന് കയറിയ ഫൈസൽ നിരന്തരമായി ശല്യപ്പെടുത്തി. തുടർന്ന് ബസ് കണ്ടക്ടറോട് യുവതി പരാതി പറയുകയായിരുന്നു. ഇന്നലെ അർദ്ധ രാത്രിയോടെയായിരുന്നു സംഭവം. ബെംഗളൂരുവിൽ ജോലി ചെയ്യുകയായിരുന്ന കുന്ദമംഗലം സ്വദേശിനിയായ 21കാരിയാണ് പരാതി നൽകിയിരിക്കുന്നത്. ഇയാളെ ഇന്ന് തന്നെ കോടതിയിൽ ഹാജരാക്കും.
Story Highlights : Complaint Against Passenger in KSRTC
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here