Advertisement

കണ്ണൂർ ബോംബ് സ്‌ഫോടനം; ആക്രമിക്കപ്പെടാം; CPIM ഭീഷണിപ്പെടുത്തുന്നുവെന്ന് വെളിപ്പെടുത്തൽ നടത്തിയ സീന

June 20, 2024
Google News 2 minutes Read

കണ്ണൂർ എരഞ്ഞോളി ബോംബ് സ്ഫോടനത്തിൽ വയോധികൻ മരിച്ച സംഭവത്തിൽ സിപിഐഎമ്മിനെതിരെ വെളിപ്പെടുത്തൽ നടത്തിയ സീന ഭീഷണി നേരിടുന്നുവെന്ന് ആരോപണം. സിപിഐഎം ഭീഷണിപ്പെടുത്തുവെന്ന് സീന പറഞ്ഞു. എപ്പോൾ വേണമെങ്കിലും ആക്രമിക്കപ്പെടാമെന്നും ജോലി നഷ്ടപ്പെടുമെന്ന അവസ്ഥയിലാണെന്നും സീന ട്വന്റിഫോറിനോട് പ്രതികരിച്ചു.

സത്യം മാത്രമാണ് തുറന്നു പറഞ്ഞതെന്നും ഭയന്ന് പിന്മാറില്ലെന്നും സീന പറ‍ഞ്ഞു. ബോംബ് സ്ഫോടനത്തിൽ കൊല്ലപ്പെട്ട വേലായുധന്റെ അയൽവാസിയാണ് സീന. മകളെ കാര്യം പറഞ്ഞ് മനസ്സിലാക്കണമെന്ന് സിപിഐഎം പ്രവർത്തകർ അമ്മയോട് വീട്ടിലെത്തി പറഞ്ഞതായി സീന. അവൾ താൻ പറഞ്ഞാൽ കേൾക്കില്ലെന്നായിരുന്നു അമ്മയുടെ മറുപടി.

Read Also: ‘ഞങ്ങള്‍ക്ക് ബോംബുപൊട്ടി മരിക്കേണ്ട, ഇവിടെ സ്ഥിരമായി ബോംബ് നിര്‍മാണമുണ്ട്’; എരഞ്ഞോളി സ്‌ഫോടനത്തില്‍ സിപിഐഎമ്മിനെതിരെ യുവതി

എരഞ്ഞോളി സ്ഫോടത്തിൽ രാഷ്ട്രീയ ആരോപണങ്ങളും പ്രദേശവാസിയുടെ വെളിപ്പെടുത്തലും കുരുക്കിലാക്കിയതോടെ പ്രതിരോധവുമായി സിപിഐഎം രംഗത്തുവന്നു. രാഷ്ട്രീയ ദുരുദ്ദേശത്തോടെ വ്യാജപ്രചരണമെന്നാണ് സിപിഐഎം വാദം. യുവതി കോൺഗ്രസ് അനുഭാവിയെന്നും രാഷ്ട്രീയ ലക്ഷ്യത്തോടെയുള്ള ആരോപണമെന്നും സിപിഐഎം ആരോപിച്ചു. അതേസമയം സ്ഫോടനക്കേസ് അന്വേഷണം പ്രത്യേക സംഘത്തിന് കൈമാറി.

Story Highlights : CPIM threatened to woman who revealed in Kannur bomb blast case

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here