മുഖ്യമന്ത്രിക്കെതിരായ ‘അവൻ’ പരാമർശം; വാക്കുകൾ സൂക്ഷിച്ച് പറയണം, കെ സുധാകരനെ തള്ളി വി ഡി സതീശൻ

മുഖ്യമന്ത്രിക്കെതിരായ അധിക്ഷേപ പരാമർശത്തിൽ കെ സുധാകരനെ തള്ളി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. വാക്കുകൾ ബഹുമാനത്തോടെ ഉപയോഗിക്കുന്നതാണ് എല്ലാവർക്കും നല്ലതെന്ന് സതീശൻ നിയമസഭയിൽ വ്യക്തമാക്കി. മുഖ്യമന്ത്രിക്കെതിരായ സുധാകരന്റെ പരാമർശം മന്ത്രി കെ.എൻ.ബാലഗോപാൽ സഭയിൽ ഉന്നയിച്ചപ്പോഴാണ് സതീശന്റെ മറുപടി.
മുഖ്യമന്ത്രി മുൻപ് ഉപയോഗിച്ച പല വാക്കുകളും അൺപാർലമെന്ററി ആണെന്നും വി ഡി സതീശൻ വിമർശിച്ചു. ഇടതുപക്ഷസഹയാത്രികനായ ഒരു ബിഷപ്പിനെയല്ലേ മുഖ്യമന്ത്രി വിവരദോഷി എന്നുവിളിച്ചത്. ഈ പരമാമർശത്തിനുശേഷം മുഖ്യമന്ത്രിയെ സംരക്ഷിക്കാൻ പാവം മുഹമ്മദ് റിയാസിനെ അല്ലാതെ വേറെ ആരേയും കണ്ടില്ല.
വിവരദോഷി എന്ന് വിളിച്ചത് ശരിയാണെന്ന് എംഎൽഎമാരോ മന്ത്രിമാരോ പറഞ്ഞില്ല. റിയാസെങ്കിലും ഉണ്ടായിരുന്നത് ഭാഗ്യം. അതുകൊണ്ട് വാക്കുകൾ സൂക്ഷിച്ചും ബഹുമാനത്തോടേയും പറയുന്നതാണ് എല്ലാവർക്കും നല്ലതെന്നും വി ഡി സതീശൻ കൂട്ടിച്ചേർത്തു.
Story Highlights : V D Satheeshan Against K Sudhakaran comment
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here