Advertisement

മൈക്കിനോട് പോലും അരിശം കാണിക്കുന്ന മുഖ്യമന്ത്രിയെ ജനം നിരാകരിക്കുമെന്ന് തെരഞ്ഞെടുപ്പ് ഫലം തെളിയിച്ചു; സിപിഐഎം പത്തനംതിട്ട ജില്ലാ കമ്മിറ്റിയിൽ വിമർശനം

June 23, 2024
Google News 3 minutes Read
criticism against CM Pinarayi vijayan in Pathanamthitta cpim meeting

മൈക്കിനോട് പോലും അരിശം കാണിക്കുന്ന മുഖ്യമന്ത്രിയെ ജനം നിരാകരിക്കുമെന്ന് തെരഞ്ഞെടുപ്പ് ഫലം തെളിയിച്ചെന്ന് സിപിഐഎം പത്തനംതിട്ട ജില്ലാ കമ്മിറ്റിയിൽ വിമർശനം. ഭരണവിരുദ്ധ വികാരമല്ലെന്ന് എത്രതവണ പറഞ്ഞാലും അം​ഗീകരിക്കാനാകില്ലെന്ന് ജില്ലാ കമ്മിറ്റിയിൽ പ്രതിനിധികൾ പറഞ്ഞു. ഡോ ടി എം തോമസ് ഐസക്കിനെ തോൽപ്പിക്കാൻ ശ്രമങ്ങൾ നടന്നുവെന്നും അതിനാൽ പത്തനംതിട്ടയിലെ തെരഞ്ഞെടുപ്പ് തോൽവിയിൽ പ്രത്യേക അന്വേഷണം നടത്തണമെന്നും ജില്ലാ കമ്മിറ്റിയിൽ അം​ഗങ്ങൾ ആവശ്യപ്പെട്ടു. ( criticism against CM Pinarayi vijayan in Pathanamthitta cpim meeting)

പൊതുവേദികളിൽ ഇത്തരത്തിൽ അസഹിഷ്ണുത കാണിക്കുന്ന മുഖ്യമന്ത്രിയ്ക്കെതിരെ ജനവിധിയുണ്ടാകുമെന്ന അഭിപ്രായം ഭൂരിഭാ​ഗം അം​ഗങ്ങളും പങ്കുവച്ചു. തെരഞ്ഞെടുപ്പിൽ 30,000-ൽ അധികം വോട്ടുകൾ ഇടതുപക്ഷത്തിന് പത്തനംതിട്ടയിൽ നഷ്ടമായിട്ടുണ്ട്. നല്ലരീതിയിൽ വോട്ടുചോരുന്ന സ്ഥിതിയുണ്ടായി. ഇത് ചൂണ്ടിക്കാട്ടി വോട്ടുമറിച്ചുവെന്ന ആരോപണവും ചില അം​ഗങ്ങൾ ഉന്നയിച്ചു.

Story Highlights : criticism against CM Pinarayi vijayan in Pathanamthitta cpim meeting

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here