Advertisement

‘ഇപി ജയരാജന്റെ BJP അനുകൂല പ്രസ്താവനകൾ പാർട്ടിക്ക് അവമതിപ്പുണ്ടാക്കി’; CPIM കാസർഗോഡ് ജില്ലാ കമ്മിറ്റി

June 24, 2024
Google News 2 minutes Read

ലോക്‌സഭാ തെരഞ്ഞെടുപ്പിലെ ഇടചുമുന്നണിയുടെ പരാജയത്തിൽ വീണ്ടും വിമർശനം. സിപിഐഎം കാസർഗോഡ് ജില്ലാ കമ്മിറ്റിയിലാണ് വിമർശനം ഉയർന്നത്. ഇപി ജയരാജന്റെ ബിജെപി അനുകൂല പ്രസ്താവനകൾ പാർട്ടിക്ക് അവമതിപ്പുണ്ടാക്കിയെന്ന് ജില്ലാ കമ്മിറ്റി വിമർശിച്ചു. കെകെ ശൈലജയും ഇപി ജയരാജനും പങ്കെടുത്ത യോഗത്തിലാണ് വിമർശനം.

തെരഞ്ഞെടുപ്പിലെ സ്ഥാനാർത്ഥി നിർണയത്തിൽ പാളിച്ചയുണ്ടായെന്ന് ജില്ലാ കമ്മിറ്റി വിലയിരുത്തി. തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിൽ ജാഗ്രതക്കുറവ് ഉണ്ടായെന്ന് ജില്ലാ കമ്മിറ്റി അംഗങ്ങൾ പറഞ്ഞു. തെരഞ്ഞെടുപ്പിലെ കനത്ത തോൽവിയിൽ സിപിഐയിൽ കടുത്ത വിമർശനം ഉയർന്നിരുന്നു. സിപിഐഎമ്മിലും മുഖ്യമന്ത്രിക്കും മന്ത്രിമാർക്കുമെകിരെ വിമർശനം ഉയർന്നിരുന്നു.

Read Also: ‘കോട്ടയത്തെ തോൽവിക്ക് കാരണം മുഖ്യമന്ത്രിയുടെ നിലപാടുകൾ; നവകേരള സദസിലെ ശകാരം തിരിച്ചടിയായി’; വിമർശിച്ച് തോമസ് ചാഴിക്കാടൻ

തെരഞ്ഞെടുപ്പ് തോൽവിക്ക് പിന്നാലെ മുഖ്യമന്ത്രിയുടെ ശൈലിക്കെതിരെയുൾപ്പെടെ രൂക്ഷ വിമർശനമാണ് ഉയർന്നത്. മൈക്കിനോട് പോലും അരിശം കാണിക്കുന്ന മുഖ്യമന്ത്രിയെ ജനം നിരാകരിക്കുമെന്ന് തെരഞ്ഞെടുപ്പ് ഫലം തെളിയിച്ചെന്നായിരുന്നു സിപിഐഎം പത്തനംതിട്ട ജില്ലാ കമ്മിറ്റിയിലെ വിമർശനം. ഭരണവിരുദ്ധ വികാരമല്ലെന്ന് എത്രതവണ പറഞ്ഞാലും അം​ഗീകരിക്കാനാകില്ലെന്ന് ജില്ലാ കമ്മിറ്റിയിൽ പ്രതിനിധികൾ പറഞ്ഞു.

Story Highlights : CPIM Kasaragod District committee criticised in Lok sabha election defeat

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here