Advertisement

വേഗപ്പൂട്ട് വിഛേദിച്ച നിലയിൽ; എംവിഡി കല്ലട ബസ് പരിശോധിച്ചപ്പോൾ കണ്ടെത്തിയത് ഗുരുതര വീഴ്ചകൾ

June 24, 2024
Google News 1 minute Read

പനങ്ങാട് ബസ് അപകടത്തിൽ കല്ലട ബസിന്റെ നിയമലംഘനങ്ങൾ കണ്ടെത്തി എംവിഡി. ബസിന്റെ വേഗപ്പൂട്ട് വിഛേദിച്ച നിലയിലായിരുന്നുവെന്നും ഇതിനൊപ്പം ബസിൻ്റെ പിന്നിലെ ഇടത് വശത്തെ ടയറ് മോശമായിരുന്നുവെന്നും കണ്ടെത്തി. എറണാകുളം ആർടിഒയുടെ നേതൃത്വത്തിൽ ഇന്ന് നടന്ന പരിശോധനയിലാണ് ബസ്സിലെ നിയമലംഘനങ്ങൾ കണ്ടെത്തിയത്. ഇന്നലെ കല്ലട ബസ് മറിഞ്ഞ ഉണ്ടായ അപകടത്തിൽ ഒരാൾ കൊല്ലപ്പെട്ടിരുന്നു.

അമിതവേഗത്തിലെത്തി സിഗ്നൽ മറികടക്കാൻ ശ്രമിക്കുന്നതിനിടെ കല്ലട ബസ് റോഡിനു കുറുകെ മറിഞ്ഞ് ഒരാൾ മരിക്കുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്ത സംഭവത്തിലാണ് ബസ്സിന്റെ കൂടുതൽ നിയമലംഘനങ്ങൾ ഇന്ന് കണ്ടെത്തിയത്. എറണാകുളം ആർടിഒ മനോജിന്റെ നേതൃത്വത്തിലുള്ള സംഘം ഇന്ന് നടത്തിയ പരിശോധനയിലാണ് ബസ്സിലെ സ്പീഡ് ഗവർണർ കട്ട് ചെയ്ത് ഇട്ടിരിക്കുകയായിരുന്നുവെന്നും പിന്നിലെ ടയറുകൾ തേഞ്ഞനിലയിൽ ആയിരുന്നുവെന്നും കണ്ടെത്തിയത്.

നിയമം ലംഘിച്ച് കൂടുതൽ ആളുകളെ കയറ്റുന്നതിനായി ബസ്സിൽ ആറ് സീറ്റുകൾ പുതുതായി സ്ഥാപിച്ചിരുന്നു. ഇന്നലെ ഉണ്ടായ അപകടത്തിൽ ബസ് മറിഞ്ഞ് ബൈക്ക് യാത്രക്കാരനായ ജിജോ സെബാസ്റ്റ്യൻ എന്ന യുവാവ് മരണപ്പെട്ടിരുന്നു.ബസിനുള്ളിൽ ഉണ്ടായിരുന്ന നിരവധി പേർക്കും സാരമായി പരിക്കേൽക്കുകയും ചെയ്തു. ഈ സാഹചര്യത്തിലാണ് ഉദ്യോഗസ്ഥർ ഇന്ന് കൂടുതൽ പരിശോധനയ്ക്കായി എത്തിയത്.

Story Highlights : MVD Kerala inspected Kallada bus

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here