Advertisement

‘വീട്ടിൽ കഞ്ഞി വെച്ചിട്ടുണ്ടോ? ശമ്പളം കിട്ടാത്ത നിനക്കിത്ര അഹങ്കാരമോ?’ KSRTC ജീവനക്കാരന് യാത്രക്കാരന്റെ അസഭ്യവർഷം

June 30, 2024
Google News 2 minutes Read

ടിക്കറ്റ് എടുക്കാൻ ആവശ്യപ്പെട്ടതിന് കെഎസ്ആർടിസി കണ്ടക്ടർക്ക് നേരേ യാത്രക്കാരന്റെ അസഭ്യവർഷവും കയ്യേറ്റശ്രമവും. അടൂർ ഡിപ്പോയിലെ കെഎസ്ആർടിസി കണ്ടക്ടർക്ക് നേരെയായിരുന്നു യാത്രക്കാരന്റെ അധിക്ഷേപവും പരിഹാസവും അസഭ്യവർഷവും ഉണ്ടായത്. സംഭവത്തിന്റെ ദൃശ്യങ്ങൾ‌ പുറത്തുവന്നു.

യാത്രക്കാരൻ ബസിൽ കയറിയതിന് ശേഷം ടിക്കറ്റ് എടുക്കണമെന്ന് കണ്ടക്ടർ നിരന്തരം ഓർമിപ്പിച്ചിരുന്നു. അതേസമയം ഇയാൾ പണം കൃത്യമായി നൽകിയില്ല. ഇതായിരുന്നു പ്രകോപനകാരണം. വീണ്ടും ടിക്കറ്റെടുക്കുന്നില്ലേ എന്ന് ചോദിച്ചതോടുകൂടിയാണ് യാത്രക്കാർ രൂക്ഷമായ അസഭ്യവർഷവും അധിക്ഷേപവും നടത്തിയയത്. കായംകുളത്തുനിന്ന് അടൂരിലേക്ക് വരികയായിരുന്ന കെ.എസ്.ആർ.ടി.സി. ബസിൽ ശനിയാഴ്ച രാത്രിയായിരുന്നു സംഭവം.

Read Also: സ്വർണക്കടത്ത് സംഘവുമായി ബന്ധം; കണ്ണൂരിൽ സിപിഐഎം അംഗത്തെ പുറത്താക്കി

ശമ്പളം കിട്ടാത്ത നിനക്കിത്ര അഹങ്കാരമോ എന്നും വീട്ടിൽ കഞ്ഞിവെച്ചിട്ടുണ്ടോ എന്ന് ചോദിച്ചായിരുന്നു കണ്ടക്ടറെ അധിക്ഷേപിച്ചത്. കെഎസ്ആർടിസി ജീവനക്കാരുടെ ജീവിതാവസ്ഥ അടക്കം പരഹസിക്കുകയും ചെയ്തു. ഒരുമിനിറ്റിലേറെ ദൈർഘ്യമുള്ള ഈ വീഡിയോയിലുടനീളം യാത്രക്കാരൻ കണ്ടക്ടറെ അസഭ്യംപറയുന്നതാണുള്ളത്. സംഭവത്തിൽ കെഎസ്ആർടിസി ജീവനക്കാർ പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. ഇയാളെ കണ്ടെത്താനുള്ള ശ്രമം ആരംഭിച്ചു.

Story Highlights : passenger utters abusive language against KSRTC conductor

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here