‘സ്വതന്ത്ര്യ വീര്‍ സവര്‍ക്കറെ ബോളിവുഡ് പിന്തുണച്ചില്ല, സിനിമ ചെയ്യുന്നത് പ്രേക്ഷകർക്കായി’; രണ്‍ദീപ് ഹൂഡ

സവർക്കറുടെ ജീവിതം പ്രമേയമായ ‘സ്വതന്ത്ര്യ വീർ സവർക്കർ’ എന്ന ചിത്രത്തിന് ബോളിവുഡിൽ നിന്ന് യാതൊരുവിധ പിന്തുണയും ലഭിച്ചില്ലെന്ന് നടനും സംവിധായകനുമായ രണ്‍ദീപ് ഹൂഡ. ചിത്രത്തില്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചതും ചിത്രം സംവിധാനം ചെയ്തതും രണ്‍ദീപ് ഹൂഡയാണ്. ജീവചരിത്ര ചിത്രങ്ങള്‍ പുതിയ ഭാവുകത്വം നല്‍കാന്‍ തനിക്ക് സാധിച്ചെന്നും രണ്‍ദീപ് ഹൂഡ പറഞ്ഞു.
ബോളിവുഡ് പൂജ്യം പിന്തുണയാണ് സവര്‍ക്കര്‍ക്ക് നല്‍കിയത്. താന്‍ പ്രേക്ഷകര്‍ക്ക് വേണ്ടിയാണ് ചിത്രം ചെയ്യുന്നത്. ബോളിവുഡിന് വേണ്ടിയല്ലെന്നാണ് രണ്‍ദീപ് ഹൂഡ പറഞ്ഞത്. എന്നാല്‍ നിര്‍മ്മാതാവ് സാജിദ് നാദിയാവാല തന്നെ സഹായിച്ചെന്ന് രണ്‍ദീപ് ഹൂഡ സമ്മതിച്ചു.ഉത്തര്‍പ്രദേശില്‍ ചിത്രീകരിക്കുന്ന ആക്ഷന്‍ ചിത്രത്തില്‍ അഭിനയിക്കാന്‍ തനിക്ക് ആഗ്രഹമുണ്ട്.
സവർക്കറെ അവതരിപ്പിക്കുന്നതിന്റെ ഭാഗമായി രൺദീപ് ഹൂഡ വലിയ ശാരീരികമാറ്റത്തിന് വിധേയനായിരുന്നു. കഥാപാത്രത്തിന്റെ പൂർണതയ്ക്കുവേണ്ടി 18 കിലോയോളമാണ് രൺദീപ് കുറച്ചത്. ചിത്രം പൂര്‍ത്തീകരിക്കുന്നതിന് വേണ്ടി തന്‍റെ സ്വത്തുക്കള്‍ വില്‍ക്കേണ്ടി വന്നെന്ന് രണ്‍ദീപ് ഹൂഡ നേരത്തെ പറഞ്ഞിരുന്നു.
പണവുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ ഉണ്ടായിരുന്നു. തന്റെ പിതാവ് തനിക്ക് വേണ്ടി മുംബൈയില്‍ കുറച്ച് സ്വത്തുക്കള്‍ വാങ്ങിയിരുന്നു. ഈ സിനിമയ്ക്കായി താന്‍ അതെല്ലാം വിറ്റു. ഈ ചിത്രത്തിന്റെ നിര്‍മ്മാണം ഒരിക്കലും മുടങ്ങരുതെന്ന് താന്‍ കരുതി. എന്നിട്ടും ഈ ചിത്രത്തിന് ലഭിക്കേണ്ട തരത്തിലുള്ള പിന്തുണ ലഭിച്ചില്ലെന്നുമാണ് രണ്‍ദീപ് ഹൂഡ പറഞ്ഞത്.
Story Highlights : Randeep Hooda about swatantrya veer savarkar
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here