Advertisement

മുഖ്യമന്ത്രി ഇരയ്‌ക്കൊപ്പമോ വേട്ടക്കാരനൊപ്പമോ എന്ന് വ്യക്തമാക്കണം, ക്യാംപസ് സംഘര്‍ഷവുമായി ബന്ധപ്പെട്ട പ്രതികരണം പ്രതിഷേധാര്‍ഹം: എഐഎസ്എഫ്

July 4, 2024
Google News 3 minutes Read
AISF against cm Pinarayi vijayan's speech in assembly on campus attacks

ക്യാംപസ് സംഘര്‍ഷങ്ങളുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി നിയമസഭയില്‍ നടത്തിയ പ്രതികരണം പ്രതിഷേധാര്‍ഹമെന്ന് എഐഎസ്എഫ്. തിരുത്തേണ്ട കാര്യങ്ങള്‍ തിരുത്തി തന്നെ പോകണമെന്നും മുഖ്യമന്ത്രി ഇരയ്‌ക്കൊപ്പമോ വേട്ടക്കാരനൊപ്പമാണോ എന്ന് വ്യക്തമാക്കണമെന്നും എഐഎസ്എഫ് പറഞ്ഞു. വാര്‍ത്താക്കുറിപ്പിലാണ് മുഖ്യമന്ത്രിക്കെതിരെയുള്ള വിമര്‍ശനം. (AISF against cm Pinarayi vijayan’s speech in assembly on campus attacks)

നിരന്തരമായി സംഘര്‍ഷങ്ങളില്‍ ഭാഗമാവുന്നവരെ തള്ളി പറയുന്നതിന് പകരം രക്തസാക്ഷികളുടെ എണ്ണം പറഞ്ഞ് ന്യായീകരിക്കുവാന്‍ ശ്രമിക്കുകയാണ് മുഖ്യമന്ത്രിയെന്നാണ് എഐഎസ്എഫിന്റെ കുറ്റപ്പെടുത്തല്‍. സംസ്ഥാനത്ത് ക്യാമ്പസുകള്‍ തുറന്ന് ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ പുറത്ത് വരുന്ന അക്രമവാര്‍ത്തകള്‍ അപമാനകരമാണെന്നും എഐഎസ്എഫ് വ്യക്തമാക്കി.

Read Also: പ്രസിഡന്റായ സമയത്ത് ചെയ്ത പ്രവർത്തികൾക്ക്‌ നിയമപരിരക്ഷ ലഭിക്കും; ട്രംപിന് അനുകൂമായി സുപ്രിംകോടതി വിധി

കേരള സര്‍വ്വകലാശാല കാര്യവട്ടം ക്യാമ്പസിലും പുനലൂര്‍ എസ്എന്‍കോളേജിലും കോഴിക്കോട് നാദാപുരം ഗവ.കോളേജിലും കൊയിലാണ്ടി ഗുരുദേവ കോളേജിലും നടന്ന സംഘര്‍ഷങ്ങള്‍ പ്രതിഷേധാര്‍ഹമാണെന്ന് എഐഎസ്എഫ് പറയുന്നു. സര്‍ഗാത്മക ഇടങ്ങളായി മാറേണ്ട ക്യാമ്പസുകളില്‍ അക്രമ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത് പൊതു സമൂഹത്തിനിടയില്‍ വിദ്യാര്‍ത്ഥി സംഘടനകള്‍ക്ക് അവമതിപ്പുണ്ടാക്കുവാനെ സഹായിക്കുകയുള്ളു. തിരുത്തേണ്ട കാര്യങ്ങള്‍ തിരുത്തി തന്നെ പോയില്ലെങ്കില്‍ വലിയവില ഇടതുപക്ഷത്തിന് ഇക്കാര്യത്തില്‍ കൊടുക്കേണ്ടതായി വരും.നാല് വര്‍ഷ ഡിഗ്രി നടപ്പിലാക്കി മാറ്റത്തിന് കലാലയങ്ങള്‍ ചുവട് വെയ്ക്കുന്ന കാലത്ത് ഇത്തരം അക്രമിസംഘങ്ങളെ തങ്ങളുടെ സംഘടനകളില്‍ നിന്നും ഒഴിവാക്കുവാന്‍ ബന്ധപ്പെട്ട വിദ്യാര്‍ത്ഥി സംഘടനകളും അവരെ കൃത്യമായ നടപടികള്‍ക്ക് വിധേയരാക്കുവാന്‍ ബന്ധപ്പെട്ട വകുപ്പുകളും ശ്രദ്ധിക്കണമെന്നും എഐഎസ്എഫ് വാര്‍ത്താക്കുറിപ്പിലൂടെ പറഞ്ഞു.

Story Highlights : AISF against cm Pinarayi vijayan’s speech in assembly on campus attacks

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here