Advertisement

മുൻ അഗ്നിവീറിന് അര്‍ധസൈനിക വിഭാഗത്തിൽ 10% സംവരണം; സുപ്രധാന തീരുമാനവുമായി കേന്ദ്രം

July 12, 2024
Google News 2 minutes Read

അഗ്നിവീർ പദ്ധതിയിൽ സുപ്രധാന തീരുമാനവുമായി ആഭ്യന്തര മന്ത്രാലയം. സൈനിക സേവനത്തിൽ നിന്ന് വിരമിക്കുന്ന അഗ്നീവീറുകളെ അർധസൈനിക വിഭാഗങ്ങൾ.BSF.CISF,CRPF,SSB ഉൾപ്പെടെ അർധസെൈനിക വിഭാഗങ്ങളിൽ നിയമനം നടത്താനാണ് തീരുമാനം. അർധസൈനിക വിഭാഗങ്ങളിൽ അഗ്നീവീറുകളുടെ നിയമത്തിനായി പത്തു ശതമാനമാണ് മാറ്റിവെക്കുക. ഇവർക്ക് ശാരീരികക്ഷമത ടെസ്റ്റ് ഉണ്ടാകില്ല. പ്രായപരിധിയിലും ഇളവുണ്ടാകും.

അഗ്നിവീറുകളുടെ ആദ്യ ബാച്ചിലെ ഉദ്യോഗാർത്ഥികൾക്ക് ഉയർന്ന പ്രായപരിധിയില്‍ അഞ്ച് വർഷം വരെ ഇളവ് നൽകും. പത്ത് ശതമാനം ഒഴിവുകൾ മുൻ അഗ്നിവീറുകള്‍ക്കായി സംവരണം ചെയ്യും.’- മന്ത്രാലയം പ്രസ്‌താവനയില്‍ അറിയിച്ചു. തുടർന്നുള്ള ബാച്ചുകളിലും മൂന്ന് വർഷത്തെ പ്രായപരിധി നീട്ടും. മുൻ അഗ്നിവീറുകളെ ഫിസിക്കൽ എഫിഷ്യൻസി ടെസ്‌റ്റിൽ നിന്ന് ഒഴിവാക്കുമെന്നും മന്ത്രാലയം അറിയിച്ചിട്ടുണ്ട്.

പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയടക്കം അഗ്നിവീർ പദ്ധതി റദ്ദാക്കണമെന്ന ആവശ്യം ഉന്നയിക്കുമ്പോൾ പുതിയ നടപടി. സൈന്യത്തെ ദുർബലപ്പെടുത്താൻ ഇന്ത്യാ സംഘം ഒരിക്കലും അനുവദിക്കില്ലെന്ന് പറയുകയും ചെയ്‌തു. അഗ്‌നിവീർ അജയ് കുമാറിൻ്റെ കുടുംബത്തിന് സർക്കാരിൽ നിന്ന് ഇതുവരെ ഒരു നഷ്‌ടപരിഹാരവും ലഭിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു.

Story Highlights : Ex-Agniveers to get 10% reservation age relaxations in CISF BSF RPF

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here