Advertisement

നൈജീരിയയിൽ സ്കൂൾ കെട്ടിടം തകർന്ന് വീണ് 22 കുട്ടികൾക്ക് ദാരുണാന്ത്യം; കെട്ടിടാവശിഷ്ടങ്ങൾക്കുള്ളിൽ കുടുങ്ങിയത് 100ലേറെ കുട്ടികൾ

July 13, 2024
Google News 3 minutes Read
22 students killed, over 100 people trapped in rubble as school collapses in Nigeria

നൈജീരിയയിൽ സ്കൂൾ കെട്ടിടം തകർന്ന് വീണ് 22 വിദ്യാർത്ഥികൾക്ക് ദാരുണാന്ത്യം. നൈജീരിയയിലെ പ്ലാറ്റു സ്റ്റേറ്റിൽ ജോസ് നോർത്തിനു കീഴിലുള്ള ബുസാ-ബുജി കമ്മ്യൂണിറ്റിയിലെ സെന്റ് അക്കാഡമി സ്കൂളിന്റെ കെട്ടിടമാണ് ഇന്നലെ രാവിലെ 8.30 ഓടെ തകർന്നു വീണത്. 26 ഓളം വിദ്യാർത്ഥികളെ സമീപത്തെ വിവിധ ആശുപത്രിയിൽ എത്തിച്ചു. സ്കൂൾ അധികൃതരുടെ കണക്കുകൾ പ്രകാരം 70 ലധികം വിദ്യാർത്ഥികളും അധ്യാപകരും ഉൾപ്പെടെയുള്ളവർ സംഭവസ്ഥലത്ത് കുടുങ്ങിയിട്ടുണ്ട്. നാട്ടുകാരുടേയും വിവിധ സന്നദ്ധ സേനകളുടെയും നേതൃത്വത്തിൽ രക്ഷാപ്രവർത്തനം തുടരുകയാണ്. കിടക്കുന്നവരെ രക്ഷപ്പെടുത്താനുള്ള ശ്രമം പുരോഗമിക്കുകയാണ്. (22 students killed, over 100 people trapped in rubble as school collapses in Nigeria)

അപകടത്തിന് ശേഷം കെട്ടിടാവശിഷ്ടങ്ങൾ‌ക്കിടയിൽ നൂറിലേറെ കുട്ടികൾ കുടുങ്ങിക്കിടക്കുന്നതായി വിവരമുണ്ടായിരുന്നു. നിരവധി കുട്ടികളെ രക്ഷാപ്രവർത്തകർ രക്ഷപ്പെടുത്തി ആശുപത്രിയിലെത്തിച്ചു. സ്കൂളിലെ 154 കുട്ടികളാണ് അപകടത്തിൽപ്പെട്ടത്.

Read Also: ഹൈന്ദവ ആരാധനാലയങ്ങൾക്ക് സമീപം മുസ്‌ലിമുകൾ പൂജാസാധനങ്ങൾ വിൽക്കരുതെന്ന് വിഎച്ച്പി

കെട്ടിടത്തിന്റെ ബലക്ഷയം മൂലമാണ് അപകടമുണ്ടായതെന്നാണ് നി​ഗമനം. ആഫ്രിക്കയിലെ ഏറ്റവും ജനസംഖ്യയുള്ള രാജ്യമായ നൈജീരിയയിൽ കെട്ടിടങ്ങൾ തകരുന്ന സംഭവങ്ങൾ വ്യാപകമാകുകയാണ്. കെട്ടിട സുരക്ഷാ ചട്ടങ്ങൾ പാലിക്കാത്തതും കൃത്യസമയത്ത് അറ്റകുറ്റപ്പണികൾ നടത്താത്തതുമാണ് ഇത്തരം ദുരന്തങ്ങൾക്ക് കാരണമായി അധികാരികൾ പലപ്പോഴും ചൂണ്ടിക്കാട്ടുന്നത്.

Story Highlights :  22 students killed, over 100 people trapped in rubble as school collapses in Nigeria

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here