‘PSC കോഴ ആരോപണത്തിൽ അല്ല നടപടി; പാർട്ടി അച്ചടക്കം ലംഘിച്ചു’; പി മോഹനൻ

കോഴിക്കോട് ടൗൺ ഏരിയ കമ്മിറ്റി അംഗം പ്രമോദ് കോട്ടൂളിയ്ക്കെതിരായ നടപടി പിഎസ്‌സി കോഴ ആരോപണത്തിൽ അല്ലെന്ന് സിപിഐഎം കോഴിക്കോട് ജില്ലാ സെക്രട്ടറി പി മോഹനൻ. പാർട്ടി അച്ചടക്കം ലംഘിച്ചതിനാണ് നടപടിയെന്ന് പി മോഹനൻ പറഞ്ഞു. പ്രമോദ് കോട്ടൂളിയെ പ്രാഥമിക അംഗത്വത്തിൽ നിന്നും പുറത്താക്കിയെന്നും ഏക കണ്ഠമായി നടപടി ജില്ലാ കമ്മറ്റി അംഗികരിച്ചെന്നും പി മോഹനൻ അറിയിച്ചു.
എന്ത് പാർട്ടി അച്ചടക്ക ലംഘനമാണ് പ്രമോദ് കോട്ടൂളി നടത്തിയതെന്ന് പി മോഹനൻ വ്യക്തമാക്കിയില്ല. മാധ്യമങ്ങളുടെ മറ്റ് ചോദ്യങ്ങളോട് പി മോഹനൻ പ്രതികരിച്ചില്ല. അതേസമയം പ്രമോദ് കോട്ടൂളിക്കെതിരായ നടപടിയിൽ സിപിഐഎം പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ കോഴയെക്കുറിച്ച് പരാമർശിച്ചിട്ടില്ല. നടപടി ഏതു വിഷയത്തിൽ എന്നു പ്രെസ്സ് റിലീസിൽ ഇല്ല. പാർട്ടി സൽപ്പേരിനു കളങ്കം ഉണ്ടാക്കിയതിൽ പുറത്തക്കുന്നു എന്നു മാത്രമാണ് സിപിഐഎം വാർത്താക്കുറിപ്പിൽ പറഞ്ഞിരിക്കുന്നത്.
Read Also: ‘നടപടിയെ കുറിച്ച് വിവരം കിട്ടിയില്ല; എൻ്റെ അമ്മയെ എനിക്ക് സത്യം ബോധ്യപ്പെടുത്തണം’; പ്രമോദ് കോട്ടൂളി
സിപിഐഎം കോഴിക്കോട് ജില്ലാ കമ്മറ്റിയിലെ തീരുമാന പ്രകാരമായിരുന്നു പ്രമോദ് കോട്ടൂളിനെ പാർട്ടിയിൽ നിന്ന് പുറത്താക്കിയത്. സംസ്ഥാന സെക്രട്ടറിയേറ്റിൽ കടുത്ത നടപടി സ്വീകരിക്കണമെന്ന് നിർദേശം ഉണ്ടായിരുന്നു. പ്രമോദിനെതിരെ പിഎസ്‌സി കോഴ ആരോപണം ഉയർന്നിരുന്നു. പാർട്ടിക്കു ചേരാത്ത പ്രവർത്തനം നടത്തിയെന്ന് കമ്മിറ്റിയിൽ വിമർശനം. മന്ത്രി മുഹമ്മദ് റിയാസ് വഴി പിഎസ്‌സി അംഗത്വം ശരിയാക്കാമെന്ന വാഗ്ദാനം നൽകി പണംവാങ്ങിയെന്നാണ് പ്രമോദ് കോട്ടൂളിക്കെതിരെ ഉയർന്ന പരാതി.
Story Highlights : CPIM Leader P Mohanan responds on expulsion of Pramod Kottooli
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here