‘പണി പാളിയപ്പോൾ മാപ്പ് പറഞ്ഞു, ആ സോറി മനസിൽ നിന്നു വന്നതല്ല’: ധ്യാൻ ശ്രീനിവാസൻ

നടൻ ആസിഫ് അലിയെ വേദിയില്‍ അപമാനിച്ച സംഭവത്തില്‍ പ്രതികരണവുമായി ധ്യാൻ ശ്രീനിവാസൻ. രമേശ് നാരായണന്റെ മാപ്പ് മനസ്സിൽ നിന്നു വന്നതാണെന്ന് തോന്നുന്നില്ലെന്ന് നടൻ ധ്യാൻ ശ്രീനിവാസൻ. ചെയ്തതു തെറ്റ് തന്നെയാണെന്നും വൈകി ക്ഷമ പറഞ്ഞിട്ട് എന്ത് കാര്യമെന്നും ധ്യാൻ ശ്രീനിവാസൻ പ്രതികരിച്ചു.
എന്തുകൊണ്ട് അദ്ദേഹം ഇങ്ങനെ ചെയ്തു എന്നതാണ് ചർച്ച ചെയ്യേണ്ടത്. സിനിമയും സംഗീതവുമൊക്കെ ഒരേ മേഖലയിൽ നിൽക്കുന്നതല്ലേ. ആസിഫ് അലി ഇത്രയും സീനിയർ ആയിട്ടുള്ള ആർടിസ്റ്റ് ആണ്. വിവാദ സംഭവത്തില്‍ ആസിഫ് അലിക്കൊപ്പമാണ് താൻ എന്ന് ധ്യാൻ ശ്രീനിവാസൻ വ്യക്തമാക്കി.
ഇത് മാത്രമല്ല പരിപാടിയുടെ സംഘാടനത്തിലും പാളിച്ച പറ്റിയിരുന്നു. ഇത്രയും സീനിയര്‍ ആയുള്ള സംഗീത സംവിധായകന് മെമെന്റോ കൊടുക്കുമ്പോൾ വേദിയിലേക്ക് വിളിച്ചു തന്നെ നൽകണമായിരുന്നു. നമ്മളൊരാൾ അപമാനപ്പെട്ടു നിൽക്കുന്ന സമയത്ത് അതേ നാണയത്തിൽ നമുക്ക് വേറൊരാളെ അപമാനിക്കാൻ പാടുണ്ടോ? അതേ വികാരം തന്നെയല്ലേ ആ ആളും അനുഭവിച്ചിട്ടുണ്ടാകുക.
പൊതുവേദിയിൽ ഇങ്ങനെ പെരുമാറാനേ പാടില്ല. ആദ്യം പറഞ്ഞു, ആസിഫിന്റെ തോളിൽ തട്ടിയെന്ന്. അത് പച്ചക്കള്ളമല്ലേ. പിന്നെ വാർത്തയൊക്കെ വന്ന് രാത്രിയായപ്പോൾ പണി പാളിയെന്ന് മനസ്സിലായി. പിന്നെ വാർത്തയൊക്കെ വന്ന് രാത്രിയായപ്പോൾ പണി പാളിയെന്ന് മനസ്സിലായി. പിന്നെ സോറി പറഞ്ഞു. ഇപ്പോ സോറി പറഞ്ഞിട്ട് കാര്യമില്ല. ചെയ്തത് തെറ്റ് തന്നെയാണെന്നും ധ്യാൻ പറഞ്ഞു.
Story Highlights : Dhyan Sreenivasan Support Over Asif Ali
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here