‘മേയർ കെഎസ്ആർടിസിയെ ഓടിച്ച് പിടിക്കുന്നു, പക്ഷേ മാലിന്യം കാണുന്നില്ല’: വി മുരളീധരൻ

തിരുവനന്തപുരം മേയർ ആര്യാ രാജേന്ദ്രനെതിരെ ബിജെപി നേതാവ് വി മുരളീധരൻ. കെഎസ്ആർടിസി ബസിനെ ഓടിച്ചു പിടിക്കുന്നതാണ് മേയറുടെ ഹോബി. കാറിന്റെ പിൻസീറ്റിൽ ഇരുന്ന മേയർ, ബസ് ഡ്രൈവർ കാണിച്ച ആക്ഷൻ കണ്ടു. പക്ഷേ കൺമുന്നിലുള്ള മാലിന്യം കാണുന്നില്ലെന്നും വി മുരളീധരൻ പരിഹസിച്ചു. മേയർക്ക് കമ്പം കാർ ഓട്ടത്തിലാണെന്നും വി മുരളീധരൻ വിമർശിച്ചു.
നഗരസഭ മാലിന്യം കൃത്യമായ രീതിയിൽ സംസ്ക്കരിച്ചിരുന്നുവെങ്കിൽ ജോയിയുടെ മരണം ഒഴിവാക്കാമായിരുന്നുവെന്ന് പ്രതിപക്ഷം ചൂണ്ടിക്കാട്ടി. നഗരസഭയിലേക്ക് വിഷയം ചൂണ്ടിക്കാട്ടി ബിജെപിയും യൂത്ത് കോൺഗ്രസും പ്രതിഷേധമാർച്ച് നടത്തി.
അതേ സമയം, ജോയിയുടെ മരണത്തിൽ മനുഷ്യാവകാശ കമ്മീഷൻ റെയിൽവേക്ക് നോട്ടീസയച്ചു. കേസിൽ അന്തിമ തീരുമാനം എടുക്കുന്നതിന് മുമ്പ് റെയിൽവേയുടെ വിശദീകരണം കേൾക്കേണ്ടത് അനിവാര്യമാണെന്ന് കമ്മീഷൻ ആക്റ്റിങ് ചെയർപേഴ്സണും ജുഡീഷ്യൽ അംഗവുമായ കെ . ബൈജൂനാഥ് ചൂണ്ടിക്കാട്ടി.
Story Highlights : V Muraleedharan Against Arya Rajendran
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here