നിർണായക സിഗ്നൽ ലഭിച്ചു; നദിയിൽ ലോഹ സാന്നിധ്യം ഉറപ്പിച്ച് ഐ ബോഡ് ഡ്രോൺ

ഐ ബോഡ് ഡ്രോൺ പരിശോധനയിൽ നദിയിൽ ലോഹ സാന്നിധ്യം ഉറപ്പിച്ചു. മൂന്നാം ഘട്ട നിർണായക പരിശോധനയിലാണ് വെള്ളത്തിനടിയിൽ ലോഹ സാന്നിധ്യം ഉറപ്പിച്ചത്. ലഭിച്ച സിഗ്നലുകളിൽ നിന്ന് ലോറിയുടെ ക്യാബിൻ എവിടെയെന്ന് തിരിച്ചറിയാൻ സാധിച്ചില്ല. ലോറി ഉണ്ടെന്ന് സ്ഥിരീകരിച്ച ലൊക്കേഷനിലൂടെ ഡ്രോൺ പറന്നത് 10 തവണ. ഡ്രോൺ ഉപയോഗിച്ചുള്ള അടുത്ത ഘട്ട പരിശോധന തുടങ്ങി.
പുഴയ്ക്കടിയിലെ ട്രക്കിന്‍റെ കിടപ്പും സ്ഥാനവും ഐബോഡ് ഡ്രോൺ പരിശോധനയില്‍ വ്യക്തമാകും. എന്നാല്‍, മനുഷ്യസാന്നിധ്യം കണ്ടെത്താന്‍ ഡ്രോണ്‍ പരിശോധനയില്‍ കഴിഞ്ഞേക്കില്ലെന്നാണ് നാവികസേന അറിയിക്കുന്നത്. മനുഷ്യസാന്നിധ്യം കണ്ടെത്താന്‍ കഴിഞ്ഞില്ലെങ്കില്‍ ദൗത്യം വീണ്ടും നീളും. ട്രക്ക് കണ്ടെത്താന്‍ പുഴയിൽ രാവിലെ പരിശോധന നടത്തിയെങ്കിലും ശക്തമായ അടിയൊഴുക്ക് കാരണം നാവിക സേനയുടെ മുങ്ങൽ വിദഗ്ധര്‍ വെള്ളത്തിലേയ്ക്ക് ഇറങ്ങിയില്ല. ഗംഗാവലി പുഴയിലെ അടിയൊഴുക്ക് ദൗത്യത്തിന് തടസമാണെന്ന് നാവികസേന അറിയിച്ചു.
Story Highlights : Arjun Rescue Live Updates
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here