Advertisement

ദര്‍ബാര്‍ ഹാള്‍ ഇനി ‘ഗണതന്ത്ര മണ്ഡപം’; രാഷ്ട്രപതി ഭവനിലെ രണ്ട് ഹാളുകളുടെ പേരുമാറ്റി

July 25, 2024
Google News 1 minute Read

രാഷ്ട്രപതി ഭവനിലെ ദര്‍ബാര്‍ ഹാളിന്റെയും അശോക ഹാളിന്റെയും പേരുകള്‍ മാറ്റി. രാഷ്ട്രപതി ഭവനിലെ ദർബാർ ഹാളിന് ഗണതന്ത്ര മണ്ഡപ് എന്നാണ് പുതിയ പേര് നൽകിയത്. അശോക് ഹാളിന് അശോക് മണ്ഡപ് എന്നും മാറ്റി. പേരുകൾ മാറ്റി രാഷ്ട്രപതി ദ്രൗപതി മുർമു ഉത്തരവിറക്കി.
രാജഭരണ കാലത്തേയും ബ്രിട്ടീഷ് ഇന്ത്യയേയും ഓർമ്മിപ്പിക്കുന്ന പദമാണ് ദർബാറെന്നും ഇന്ത്യ റിപ്പബ്ലിക് ആയതോടെ അതിന്റെ പ്രസക്തി നഷ്ടപ്പെട്ടെന്നുമാണ് ഉത്തരവിൽ രാഷ്ട്രപതി വിശദീകരിക്കുന്നത്.

ഗണതന്ത്ര എന്ന വാക്ക് പുരാതനകാലം മുതല്‍ ഇന്ത്യന്‍ സംസ്‌കാരത്തില്‍ വേരൂന്നിയതാണെന്നും ജനാധിപത്യം എന്നാണ് ആ വാക്കിന് അര്‍ഥമെന്നുമാണ് വിശദീകരണം. അതുകൊണ്ടാണ് ഗണതന്ത്രമണ്ഡപ് എന്ന് പുനര്‍നാമകരണം ചെയ്തത്. ഇംഗ്ലീഷ് പദം ഒഴിവാക്കുന്നതിന്റെ ഭാഗമായാണ് അശോക ഹാളിനെ അശോക മണ്ഡപം എന്നാക്കിയതെന്നും പ്രസ്താവനയില്‍ പറയുന്നു.

എന്നാൽ പേരുമാറ്റത്തെ പരിഹസിച്ച് കൊണ്ട് പ്രിയങ്ക ഗാന്ധി രംഗത്തെത്തി. ദർബാറെന്ന സങ്കൽപ്പമില്ലെങ്കിലും ചക്രവർത്തി എന്ന സങ്കൽപ്പമുണ്ടെന്ന് പ്രിയങ്ക പറഞ്ഞു.

Story Highlights :  Rashtrapati Bhavan’s Durbar Hall, Ashok Hall renamed

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here