Advertisement

ഐഐഎസ് കോച്ചിംഗ് സെന്ററിൽ വിദ്യാർഥികൾ മരിച്ച സംഭവം: റിപ്പോർട്ട് തേടി ലെഫ്റ്റനന്റ് ഗവർണർ

July 28, 2024
2 minutes Read

ഡൽഹിയിൽ ഐഐഎസ് കോച്ചിംഗ് സെൻററിൽ വിദ്യാർഥികൾ മരിച്ച സംഭവത്തിൽ റിപ്പോർട്ട് തേടി ലെഫ്റ്റനന്റ് ഗവർണർ വികെ സക്സേന. ചൊവ്വാഴ്ചക്ക് ഉള്ളിൽ റിപ്പോർട്ട് സമർപ്പിക്കാൻ നിർദ്ദേശം നൽകി. ഡിവിഷനൽ കമ്മീഷണറോട് ആണ് റിപ്പോർട്ട് തേടിയിരിക്കുന്നത്. കോച്ചിംഗ് സെന്ററിന്റെ ബേസ്മെന്റിൽ വെള്ളം കയറിയുണ്ടായ അപകടത്തിൽ മൂന്ന് വിദ്യാർത്ഥികളാണ് മരിച്ചത്.

ഓൾഡ് രാജേന്ദർ നഗറിലെ കോച്ചിങ്സെന്ററിലാണ് അപകടമുണ്ടായത്. സംഭവത്തിൽ മജിസ്ട്രേറ്റ് അന്വേഷണത്തിന് ഡൽഹി സർക്കാർ ഉത്തരവിട്ടിരുന്നു. വീഴ്ചയ്ക്കെതിരെ നടപടിയെടുക്കുമെന്ന് മേയർ ഷെല്ലി ഒബ്രോയ് പറഞ്ഞു. കനത്ത മഴയെ തുടർന്ന് ഡൽഹി ഓൾഡ് രാജേന്ദർ നഗറിലെ സിവിൽ സർവീസ് കോച്ചിംഗ് സെന്ററിൽ രാത്രി 7 മണിയോടെയാണ് സംഭവം നടന്നത്. കോച്ചിംഗ് സെന്ററിന്റെ ബേസ്മെന്റിൽ അപകടമാംവിധം ഉണ്ടായ വെള്ളക്കെട്ടിലാണ് മൂന്നു വിദ്യാർത്ഥികൾ അകപ്പെട്ടത്.

Read Also: സിവിൽ സർവീസ് കോച്ചിം​ഗ് സെന്ററിലെ ബേസ്മെന്റിൽ വെള്ളം കയറിയുണ്ടായ അപകടം; മരിച്ചവരിൽ മലയാളി വിദ്യാർത്ഥിയും

ഡ്രെയിനേജ് പൊട്ടിയൊഴുകിയതാണ് കോച്ചിംഗ് സെന്ററിന്റെ ബേസ്മെന്റിൽ വെള്ളം നിറയുന്നതിന് ഇടയാക്കിയതെന്ന് മേയർ ഷെല്ലി ഒബ്റോയി.സംഭവത്തിൽ മജിസ്ട്രേറ്റ് അന്വേഷണത്തിന് ഡൽഹി മന്ത്രി അതിഷി ചീഫ് സെക്രട്ടറിക്ക് നിർദ്ദേശം നൽകി.ഡൽഹി സർക്കാരിന്റെ വീഴ്ചയാണ് അപകടത്തിന് പിന്നിലെന്നാണ് ബിജെപിയുടെ ആരോപണം.

Story Highlights : Lt Governor seeks report on 3 UPSC aspirants dead as coaching centre

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top