Advertisement

ഷിരൂരില്‍ അര്‍ജുനായുള്ള തിരച്ചില്‍ നാളെ പുനരാരംഭിക്കുമെന്ന് കര്‍ണാടക സര്‍ക്കാര്‍ അറിയിച്ചെന്ന് എം കെ രാഘവന്‍ എം പി

August 3, 2024
Google News 3 minutes Read
search for arjun in shirur landslide will resume tomorrow

കര്‍ണാടക ഷിരൂരില്‍ മണ്ണിടിച്ചില്‍പ്പെട്ട് കാണാതായ കോഴിക്കോട് സ്വദേശി അര്‍ജുനായുള്ള തിരച്ചില്‍ നാളെ പുനരാരംഭിക്കുമെന്ന് എം കെ രാഘവന്‍ എം പി. തിരച്ചില്‍ നാളെ പുനരാരംഭിക്കുമെന്ന് കര്‍ണാടക സര്‍ക്കാറും കാര്‍വാര്‍ എംഎല്‍എ സതീഷ് കൃഷ്ണ സെയിലും അറിയിച്ചതായി എം കെ രാഘവന്‍ എം പി പറഞ്ഞു. പ്രദേശത്തെ കാലാവസ്ഥ മെച്ചപ്പെട്ട പശ്ചാത്തലത്തിലാണ് തിരച്ചില്‍ പുനരാരംഭിക്കുന്നത്. ഫേസ്ബുക്കിലൂടെയായിരുന്നു എം കെ രാഘവന്‍ എംപിയുടെ പ്രതികരണം. ( search for arjun in shirur landslide will resume tomorrow)

ഷിരൂരിലെ തിരച്ചില്‍ നാല് ദിവസത്തെ ഇടവേളയ്ക്ക് ശേഷം ഇന്നലെ പുനരാരംഭിക്കും എന്നായിരുന്നു നേരത്തെ പറഞ്ഞിരുന്നത്. എന്നാല്‍ ഇന്ന് അതിന് സാധിക്കാതെ വരികയായിരുന്നു. തിരച്ചില്‍ പുനരാരംഭിക്കുന്നത് സംബന്ധിച്ച് തങ്ങള്‍ക്ക് അറിയിപ്പ് ലഭിച്ചില്ലെന്ന് ഇന്ന് അര്‍ജുന്റെ കുടുംബവും പ്രതികരിച്ചതിന് പിന്നാലെയാണ് ഇക്കാര്യത്തില്‍ എം പി ഒരു അറിയിപ്പുമായി രംഗത്തെത്തുന്നത്.

Read Also: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് അഞ്ച് പൈസ കൊടുക്കരുതെന്ന് ഫേസ്ബുക്ക് പോസ്റ്റ്; ശ്രീജിത്ത് പന്തളത്തിനെതിരെ കേസ്

എം കെ രാഘവന്‍ എംപിയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:

ഷിരൂര്‍ ദുരന്തത്തില്‍ അകപ്പെട്ട സഹോദരന്‍ അര്‍ജുനും മറ്റ് രണ്ട് കര്‍ണ്ണാടക സഹോദരങ്ങള്‍ക്കുമായുള്ള തിരച്ചില്‍ പുനരാരംഭിക്കുകയാണ്.

പ്രതികൂല കാലാവസ്ഥ മൂലം താത്കാലികമായി നിര്‍ത്തിവെച്ച തിരച്ചില്‍, ഗംഗാവാലി പുഴയിലെ അടിയൊഴുക്കിന്റെ ശക്തി കുറയുന്ന സാഹചര്യത്തില്‍ നാളെ മുതല്‍ പുനരാരംഭിക്കുമെന്ന് കര്‍ണാടക സര്‍ക്കാര്‍ അധികൃതരും കാര്‍വാര്‍ എം.എല്‍.എ സതീഷ് കൃഷ്ണ സൈലും അറിയിച്ചു.

പ്രദേശത്തെ കാലാവസ്ഥ താരതമ്യേന ഭേദപ്പെട്ട സാഹചര്യത്തില്‍ അര്‍ജുനെയും മറ്റ് രണ്ട് പേരെയും കണ്ടെത്താന്‍ സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി സതീഷ് സൈല്‍ പറഞ്ഞു. പ്രതീക്ഷയോടെ കാത്തിരിക്കാം.

Story Highlights : search for arjun in shirur landslide will resume tomorrow

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here