Advertisement

ചാലിയാറില്‍ നാളെ വിശദമായ പരിശോധന; പുഴയില്‍ നിന്ന് ഇതുവരെ കണ്ടെത്തിയത് 205 മൃതദേഹങ്ങള്‍

August 3, 2024
Google News 3 minutes Read
wayanad landslide total 205 dead bodies found in chaliyar river

വയനാട് ഉരുള്‍പൊട്ടലില്‍ ചാലിയാര്‍ പുഴയില്‍ നിന്ന് ഇതുവരെ കണ്ടെത്തിയത് 205 മൃതദേഹങ്ങള്‍. പുഴയില്‍ രൂപപ്പെട്ട മണ്‍തിട്ടകളില്‍ നിന്നാണ് കൂടുതല്‍ ശരീരഭാഗങ്ങള്‍ ലഭിച്ചത്. ചാലിയാറില്‍ നാളെയും തിരച്ചില്‍ തുടരും. (wayanad landslide total 205 dead bodies found in chaliyar river)

നിലമ്പൂര്‍ മാച്ചിക്കയി, ഇരുട്ടുകുത്തി, അമ്പുട്ടാന്‍ പെട്ടി, തൊടിമുട്ടി, നീര്‍പുഴമുക്കം എന്നിവടങ്ങളില്‍ നിന്നായി 16 മൃതദേഹങ്ങളാണ് ഇന്ന് കണ്ടെത്തിയത്. നാല് ദിവസത്തെ തിരച്ചിലില്‍ ചാലിയാറില്‍ നിന്ന് കണ്ടെത്തിയത് 73 മൃതദേഹങ്ങളും 132 ശരീരഭാഗങ്ങളും. നിലമ്പൂര്‍ ജില്ലാ ആശുപത്രിയില്‍ നിന്ന് 34 മൃതദേഹങ്ങള്‍ ഇന്ന് പോസ്റ്റ്മോര്‍ട്ടം പൂര്‍ത്തിയാക്കി വയനാട്ടിലേക്ക് കൊണ്ടുപോയി.

Read Also: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് അഞ്ച് പൈസ കൊടുക്കരുതെന്ന് ഫേസ്ബുക്ക് പോസ്റ്റ്; ശ്രീജിത്ത് പന്തളത്തിനെതിരെ കേസ്

ചാലിയാറിലെ ജലനിരപ്പ് താഴ്ന്നതോടെ രൂപപ്പെട്ട മണ്‍തിട്ടകളില്‍ നിന്നാണ് ഇന്ന് കൂടുതല്‍ മൃതദേഹങ്ങള്‍ കണ്ടെത്തിയത്. സൈന്യത്തിന്റയും പൊലീസിന്റെയും ഹെലികോപ്റ്ററും ഡ്രോണും ഇന്ന് തിരച്ചിലിന് എത്തി. ചാലിയാര്‍ പുഴയില്‍ നാളെയും തിരച്ചില്‍ തുടരും. ഇന്ന് പോത്തുകല്‍ പഞ്ചായത്തില്‍ ചേര്‍ന്ന ജനപ്രതിനിധികളുടേയും ഉദ്യോഗസ്ഥരുടേയും യോഗത്തിലാണ് തീരുമാനം.

Story Highlights : wayanad landslide total 205 dead bodies found in chaliyar river

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here