‘വയനാടിന് യുഡിഎഫ് എംഎൽഎമാർ ഒരു മാസത്തെ ശമ്പളം നൽകും’; വി ഡി സതീശൻ
വയനാട്ടിലെ പുനരധിവാസത്തിന് യുഡിഎഫ് എംഎൽഎമാർ ഒരു മാസത്തെ ശമ്പളം വയനാടിന് നൽകുമെന്ന് ഉറപ്പ് നൽകി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. വയനാടിന്റെ പുനർനിർമ്മാണത്തിന് യുഡിഎഫ് ഒറ്റക്കെട്ടായി പ്രവർത്തിക്കുമെന്നും വരുമാനം നഷ്ടപ്പെട്ട കുടുംബങ്ങൾക്കും അനാഥരായ കുട്ടികൾക്കും ഒപ്പം നിൽക്കണമെന്നും വി ഡി സതീശൻ പറഞ്ഞു.
കാലാവസ്ഥ വ്യതിയാനം അപകടകരമായ സാഹചര്യത്തിലാണെന്നും വി ഡി സതീശൻ ഓർമ്മപ്പെടുത്തി. ഇത്തരം അപകടങ്ങൾ ആവർത്തിക്കാതിരിക്കാനുള്ള നടപടിയെ കുറിച്ച് ആലോചിക്കേണ്ടതുണ്ട്. ഇത്തരം കാര്യങ്ങളിൽ യുഡിഎഫിന് വ്യക്തമായ പദ്ധതികളുണ്ടെന്നും വി ഡി സതീശൻ പറഞ്ഞു.
Story Highlights : V D Satheeshan Wayanad Landslide
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here