Advertisement

റിയാദ് ഡയസ്പോറ നിലവിൽ വന്നു ; പതിറ്റാണ്ടുകളുടെ പ്രവാസം ഓർത്തെടുക്കുന്ന റീ-യൂണിയൻ ആഗസ്റ്റ് 17 ന്

August 9, 2024
Google News 2 minutes Read
Malayali organization riyadh diaspora updates

റിയാദ് നഗരത്തിലും നഗരത്തോട് ചേർന്നുള്ള ചെറു പട്ടണങ്ങളിലും,ഗ്രാമങ്ങളിലും പ്രവാസ ജീവിതം നയിച്ചവരുടെ മലയാളി കൂട്ടായ്മയായി “റിയാദ് ഡയസ്പോറ” എന്ന പേരിൽ സംഘടന നിലവിൽ വന്നതായി സംഘാടകർ അറിയിച്ചു. രാഷ്ട്രീയ,സാമുദായിക,വർണ്ണ,വർഗ്ഗ, വ്യത്യസങ്ങളൊന്നുമില്ലാതെ റിയാദ് പ്രവാസി എന്ന ഒറ്റ മാനദണ്ഡത്തിലാണ് സംഘടന രൂപികരിച്ചിട്ടുള്ളതെന്ന് ഫൗണ്ടിങ് അഡ്വൈസർ അഹമ്മദ് കോയ പറഞ്ഞു. (Malayali organization riyadh diaspora updates)

സംഘടനയെ സക്രിയവും സർഗ്ഗാത്മകവുമായി മുന്നോട്ട് നയിക്കാൻ പ്രധാന കമ്മറ്റിയും വിവിധ സബ് കമ്മറ്റികളും രൂപപീകരിച്ചതായും അദ്ദേഹം പറഞ്ഞു. ഷകീബ് കൊളക്കാടൻ (ചെയർമാൻ), നാസർ കാരന്തൂർ (ജന: കൺവീനർ),അഷ്‌റഫ് വേങ്ങാട്ട് (ഉപദേശക സമിതി ചെയർമാൻ), ബാലചന്ദ്രൻ നായർ (ഖജാൻജി), അയ്യൂബ് ഖാൻ (മുഖ്യരക്ഷധികാരി) നൗഫൽ പാലക്കാടൻ (ചീഫ് കോഡിനേറ്റർ), ഉബൈദ് എടവണ്ണ (ഈവന്റ് കൺവീനർ),ഷാജി ആലപ്പുഴ (സൗദി കോഡിനേറ്റർ), ബഷീർ പാങ്ങോട് (പബ്ലിക് റിലേഷൻ ഹെഡ്), നാസർ കാരക്കുന്ന്( വൈസ് ചെയർമാൻ ആൻഡ് മീഡിയ കൺവീനർ) എന്നിവരാണ് മുഖ്യ ഭാരവാഹികൾ.

Read Also: ഖത്തറിൽ ലൈസൻസില്ലാത്ത നെഴ്‌സിങ് ജീവനക്കാരെ നിയമിച്ച സ്വകാര്യ മെഡിക്കൽ കോംപ്ലക്സ് അടച്ചുപൂട്ടി

സാംസ്കാരികം,മീഡിയ,കല,കായികം,രക്ഷാധികാരികൾ,ഉപദേശകസമിതി തുടങ്ങി എല്ലാ മേഖലയിലും അനുഭവജ്ഞരെയും നൈപുണ്യമുള്ളവരെയും ചേർത്തുള്ള സബ് കമ്മറ്റികളും നിലവിൽ വന്നു. തൊഴിൽ പ്രവാസം ആരംഭിച്ച കാലം മുതൽ ഇന്ന് വരെ റിയാദ് പ്രവാസി സമൂഹത്തിൽ വ്യത്യസ്ത മേഖലകളിൽ അടയാളപ്പെടുത്തിയവർ ലോകത്തിന്റെ വിവിധ കോണുകളിൽ ചിതറിക്കിടക്കുകയാണ് അവരെയെല്ലാം സൗഹൃദത്തിന്റെ വിശാലമായ കുടക്ക് കീഴിൽ കൊണ്ട് വരികയാണ് സംഘടന ലക്ഷ്യം വെക്കുന്നതെന്ന് ചെയർമാൻ ഷകീബ് കൊളക്കാടൻ പറഞ്ഞു. വ്യത്യസ്ത രാഷ്ട്രീയ,പൊതു സംഘടനകളിൽ പ്രവർത്തിക്കുമ്പോഴും, രാജ്യത്തിന്റെ വിവിധ നഗരങ്ങളിലും വ്യത്യസ്ത രാജ്യങ്ങളിലും പ്രവാസ ജീവിതം നയിക്കുമ്പോഴും ഏറെക്കാലം ചിലവിട്ട റിയാദ് എല്ലാവർക്കും വൈകാരികമായ അനുഭവമാണ്. അത് പുനർജീവിപ്പിക്കാനുള്ള ശ്രമമാണ് റിയാദ് ഡയസ്പോറയുടേതെന്ന് അഡ്വൈസറി ബോഡ് ചെയർമാൻ അഷ്‌റഫ് വേങ്ങാട്ട് പറഞ്ഞു. സംഘടന നേതൃത്വം നൽകുന്ന പ്രഥമ റീ-യൂണിയൻ സംഗമം ആഗസ്ത് 17 ന് ശനിയാഴ്ച കോഴിക്കോട് റാവിസ് കടവ് റിസോർട്ടിൽ നടക്കുമെന്നും ദശാബ്ദങ്ങളുടെ സൗഹൃദ സമ്മേളനമെന്ന അപൂർവ്വതക്ക് കോഴിക്കോട് സാക്ഷിയാകുമെന്നും ജനറൽ കൺവീനർ നാസർ കാരന്തൂർ പറഞ്ഞു. പരിപാടിയിൽ പങ്കെടുക്കാൻ താത്പര്യമുള്ള റിയാദ് പ്രവാസികൾക്ക് ആഗസ്റ്റ് 12 ന് മുമ്പ് റജിസ്‌ട്രേഷൻ നടപടി പൂർത്തിയാക്കണമെന്നും ആദ്ദേഹം പറഞ്ഞു.

ആഗസ്റ്റ് 17 ന് നടക്കുന്ന സംഗമവുമായി ബന്ധപ്പെട്ട വിവരങ്ങൾക്ക് riyadhdiaspora@gmail.com എന്ന വിലാസത്തിലോ +91-8592882356, +91-8606442228,+966,562730751 എന്ന നമ്പറുകളിലോ ബന്ധപ്പെടാമെന്ന് സംഘാടകർ വാർത്താകുറിപ്പിൽ അറിയിച്ചു. തിരുവനന്തപുരം മുതൽ കാസർകോട് വരെ കേരളത്തിന്റെ ഒരറ്റം മുതൽ മറ്റേ അറ്റം വരെയുള്ളവരും, മുൻകാല റിയാദിലെ പ്രവാസികളായിരുന്ന നിലവിൽ വിവിധ ഗൾഫ് രാജ്യങ്ങളിലും,യൂറോപ്,അമേരിക്ക,തുടങ്ങിയ ദേശങ്ങളിൽ നിന്നും പരിപാടിയിൽ പങ്കെടുക്കാൻ പ്രതിനിധികളെത്തും. ശനിയാഴ്ച്ച രാവിലെ 9 മണിക് ആരംഭിക്കുന്ന സമ്മേളനം വൈകിട്ട് 6 വരെ തുടരും. അതിഥികളായി കോഴിക്കോടെത്തുന്നവരെ മികച്ച ആതിഥേയത്വം നൽകി സ്വീകരിക്കാൻ ഒരുങ്ങിയതായി സംഘാടകർ അറിയിച്ചു.

Story Highlights : Malayali organization riyadh diaspora updates

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here