ലഡാക്കിൽ സൈനിക വാഹനം അപകടത്തിൽപ്പെട്ടു

ലഡാക്കിലെ ന്യോമ മേഖലയിൽ സൈനിക വാഹനം അപകടത്തിൽപ്പെട്ടു. ഇന്ന് ഉച്ചയ്‌ക്കായിരുന്നു സംഭവം. അപകടത്തിൽ ആളപായമില്ലെന്നാണ് പ്രാഥമിക നിഗമനം.14 സൈനികർ സഞ്ചരിച്ച വാഹനമാണ് അപകടത്തിൽപ്പെട്ടത്. ലഡാക്കിൽ നിന്നും മറ്റൊരു മേഖലയിലേക്ക് പോകുന്നതിനിടിൽ വാഹനം ന്യോമ ഗ്രാമത്തിൽ വച്ച് അപകടത്തിൽപ്പെടുകയായിരുന്നു.
സംഭവത്തിൽ കൂടുതൽ വ്യക്തത വരേണ്ടതുണ്ടെന്നും അന്വേഷണം നടക്കുകയാണെന്നും അധികൃതർ അറിയിച്ചു. ലഡാക്കിൽ സൈനികാഭ്യാസത്തിനിടെയുണ്ടായ അപകടത്തിൽ 5 സൈനികർ വീരമൃത്യു വരിച്ചതിന് പിന്നാലെയാണ് സംഭവം.
ജൂൺ 29ന് സൈനികർ ടാങ്കിൽ നദി മുറിച്ചുകടക്കുന്നതിനിടെ അപ്രതീക്ഷിതമായി ജലനിരപ്പ് ഉയരുകയായിരുന്നു. അപകടം സംഭവിച്ച ഒരുമാസം പിന്നിടുമ്പോഴാണ് ലഡാക്കിൽ വച്ച് സൈനികർ സഞ്ചരിച്ച വാഹനം വീണ്ടും അപകടത്തിൽപ്പെടുന്നത്.
Story Highlights : Accident in Ladakh
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here