Advertisement

വീടും വീട്ടുകാരും നഷ്ടപ്പെട്ട 17കാരന്റെ വേദന കേട്ടു; ആശ്വസിപ്പിക്കാനാകാതെ മന്ത്രി എ കെ ശശീന്ദ്രന്‍ ദുരന്തഭൂമിയില്‍ വിതുമ്പിക്കരഞ്ഞു

August 11, 2024
Google News 3 minutes Read
Minister A K Saseendran weeps after visiting Wayanad Landslide area

മുണ്ടക്കൈ മേഖലയില്‍ ജനകീയ തിരച്ചിലിന്റെ ഭാഗമാകാന്‍ എത്തിയ മന്ത്രി എ കെ ശശീന്ദ്രന്‍ ദുരന്തഭൂമിയില്‍ പൊട്ടിക്കരഞ്ഞു. ഉരുള്‍പൊട്ടലില്‍ പിതാവിനെയും സഹോദരനെയും നഷ്ടപ്പെട്ട പതിനേഴുകാരന്‍ മുഹമ്മദ് ഇസഹാഖിന്റ വേദനയ്ക്ക് മുന്നിലാണ് മന്ത്രിയുടെ നിയന്ത്രണം നഷ്ടപ്പെട്ടത്. എന്ത് സമാധാനം പറയണമെന്ന് അറിയില്ലെന്ന് പറഞ്ഞ മന്ത്രി മഹാദുരന്തത്തില്‍ സര്‍വ്വതും നഷ്ടപ്പെട്ടവരെ ചേര്‍ത്ത് നിര്‍ത്തണമെന്ന് അഭ്യര്‍ത്ഥിച്ചു. ( Minister A K Saseendran weeps after vsiting Wayanad Landslide area)

മുണ്ടക്കൈ മേഖലയിലെ ജനകീയ തിരച്ചിലിന്റെ ഭാഗമാകാന്‍ എത്തിയതായിരുന്നു മന്ത്രി എ കെ ശശീന്ദ്രന്‍.മുണ്ടക്കൈ പള്ളിക്ക് സമീപം ഉരുള്‍ നാമവശേഷമാക്കിയ വീട്ടിലേക്ക് എത്തിയ മന്ത്രിയോട് പതിനേഴുകാരന്‍ മുഹമ്മദ് ഇസഹാഖ് തന്റെ വേദന പറഞ്ഞു. ഇവിടെയായിരുന്നു തന്റെ വീടെന്നും പിതാവിനെയും സഹോദരനെയും കിട്ടിയിട്ടില്ലെന്നും കുട്ടി മന്ത്രിയോട് പറഞ്ഞപ്പോള്‍ ആശ്വസിപ്പിക്കാനാകാതെ മന്ത്രി വിതുമ്പി. പുഞ്ചിരിമട്ടത്ത് താമസിച്ചിരുന്ന മാതാവിന്റെ സഹോദരിയുടെ കുടുംബവും ആ ദുരന്ത രാത്രി ഈ വീട്ടിലുണ്ടായിരുന്നുവെന്ന് ഇസഹാഖ് പറഞ്ഞു.

Read Also: 24 വിജയക്കുതിപ്പ് തുടരുന്നു; ആറ് വര്‍ഷത്തിനുള്ളില്‍ യൂട്യൂബില്‍ 60 ലക്ഷം സബ്‌സ്‌ക്രൈബേഴ്‌സ്

മന്ത്രി ഇസഹാഖിനെ ചേര്‍ത്തുപിടിച്ച് ആശ്വസിപ്പിച്ചു. പിന്നാലെ മാധ്യമങ്ങളോട് പ്രതികരിക്കവെ അദ്ദേഹം വിങ്ങി പൊട്ടി. ഉരുള്‍പൊട്ടലില്‍ പരുക്കേറ്റ ഇസഹാഖിന്റെ മാതാവ് ശസ്ത്രക്രിയയ്ക്ക് ശേഷം നരിക്കുനിലെ ബന്ധുവീട്ടിലാണ്. ബന്ധുവായ അയ്യൂബിനൊപ്പം നരിക്കുനിയില്‍ നിന്നാണ് ഇസഹാഖ് മുണ്ടെൈക്കയിലേക്ക് എത്തിയത്.

Story Highlights : Minister A K Saseendran weeps after visiting Wayanad Landslide area

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here