Advertisement

‘കേന്ദ്ര സഹായം കിട്ടണം; പുനരധിവാസ പ്രവർത്തനങ്ങൾ കേന്ദ്രവും സംസ്ഥാനവും ഒരുമിച്ച് ചെയ്യണം’: തോമസ് ഐസക്ക്

August 11, 2024
Google News 2 minutes Read

വയനാട് ഉരുൾപൊട്ടൽ ദുരന്തത്തിൽ കേന്ദ്ര സഹായം നിശ്ചയമായും കിട്ടണമെന്ന് മുൻ ധനമന്ത്രി ഡോ.ടി.എം. തോമസ് ഐസക്ക്. പ്രധാനമന്ത്രിയുടെ സന്ദർശനത്തെ സ്വാഗതം ചെയ്യുന്നുവെന്ന് അദ്ദേഹം പറഞ്ഞു. മറ്റ് ദുരന്തമേഖലകളിൽ പ്രധാനമന്ത്രി പോകുമ്പോൾ അവിടെ വെച്ച് തന്നെ സഹായം പ്രഖ്യാപിക്കാറുണ്ട്. കേരളത്തിൻ്റെ കാര്യത്തിൽ എന്തിനാണ് ഗവേഷണം നടത്തി പ്രഖ്യാപിക്കാൻ പോകുന്നതെന്ന് അദ്ദേഹം ചോദിച്ചു.

വയനാട്ടിലെ പുനരധിവാസ പ്രവർത്തനങ്ങൾ കേന്ദ്രവും സംസ്ഥാനവും ഒന്നിച്ചു നിന്ന് ചെയ്യണമെന്ന് തോമസ് ഐസക് ആവശ്യപ്പെട്ടു. ദുരന്തബാധിതരുടെ ജോലി സൗകര്യം കൂടി നോക്കി പുനരധിവാസം ഉറപ്പാക്കണമെന്ന് അദ്ദേഹം പറഞ്ഞു. അതേസമയം മുണ്ടക്കൈയിൽ ജനകീയ തിരച്ചിൽ തുടരുകയാണ്. ഇതിനിടെ മുണ്ടക്കൈ ദുരന്തത്തിന് ഇടയാക്കിയത് കനത്ത മഴ തന്നെയെന്ന് ജിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ പ്രാഥമിക റിപ്പോർട്ട് പുറത്തുവന്നു.

Read Also: വീടും വീട്ടുകാരും നഷ്ടപ്പെട്ട 17കാരന്റെ വേദന കേട്ടു; ആശ്വസിപ്പിക്കാനാകാതെ മന്ത്രി എ കെ ശശീന്ദ്രന്‍ ദുരന്തഭൂമിയില്‍ വിതുമ്പിക്കരഞ്ഞു

ഉരുൾപൊട്ടലിന്റെ ട്രിഗറിംങ് ഫാക്ടർ കനത്ത മഴയാണെന്നാണ് പുറത്തുവന്ന റിപ്പോർട്ടിലെ പരാമർശം. പ്രാദേശിക ഘടകങ്ങൾ ദുരന്തത്തിന്റ ആഘാതം കൂട്ടി. സ്ഥലത്തിന്റെ ചെരിവും മണ്ണിന്റെ ഘടനയും ആഘാതം ഇരട്ടിയാക്കി. പ്രദേശത്ത് നിരവധി ഉരുൾപൊട്ടലുകൾ ഉണ്ടായതായും ജിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ വിലയിരുത്തി.

Story Highlights : Thomas isaac on Wayanad landslide central financial assistance

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here