Advertisement

പെൺ‌കുട്ടി തമിഴ്നാട്ടിലേക്ക് പോയി? തമ്പാനൂരിൽ നിന്ന് ട്രെയിൻ കയറി; ബാംഗ്ലൂർ കന്യാകുമാരി ട്രെയിനിൽ യാത്ര ചെയ്തതായി വിവരം

August 21, 2024
Google News 2 minutes Read

തിരുവനന്തപുരം കഴക്കൂട്ടത്ത് നിന്ന് കാണാതായ 13കാരി തമിഴ്നാട്ടിലേക്ക് പോയതായി വിവരം. ബാംഗ്ലൂർ-കന്യാകുമാരി ട്രെയിനിൽ യാത്ര ചെയ്തതായി വിവരം. ഉച്ചയ്ക്ക് ശേഷം തമിഴ്നാട്ടിലേക്കുള്ള ട്രെയിനിൽ വെച്ചു എടുത്ത ദൃശ്യങ്ങൾ പുറത്തുവന്നു. അന്വേഷണം തമിഴ്‌നാട്ടിലേക്ക് വ്യാപിപ്പിച്ചു പോലീസ്.

Read Also: ‘ശംഖുമുഖത്ത് പെൺകുട്ടിയെത്തി; കണ്ടത് വൈകിട്ട് നാല് മണിക്ക് ശേഷം’; ദൃക്സാക്ഷിയുടെ മൊഴി

ഉച്ചയ്ക്ക് ഒരു മണിക്ക് ബാംഗ്ലൂർ കന്യാകുമാരി ട്രെയിനിൽ യാത്ര ചെയ്തതായി വിവരം ലഭിച്ചു. ട്രെയിനിൽ ഇരുന്നു കരയുന്നതു കണ്ട ഒരു യാത്രക്കാരി എടുത്ത ചിത്രമാണ് പുറത്തുവന്നിരിക്കുന്നത്. പെൺകുട്ടിയുടെ കൈയിൽ 40 രൂപ മാത്രമാണ് ഉള്ളത്. തമിഴ്നാട് പോലീസിന് വിവരം കൈമാറി കന്യാകുമാരിയിൽ പരിശോധന. ബവിത എന്ന യാത്ര കാരിയാണ് കുട്ടിയെ തിരിച്ചറിഞ്ഞ് പടം എടുത്തത്. കുടുംബം ചിത്രത്തിലുള്ള കുട്ടി തങ്ങളുടെ മകളാണെന്ന് മതാപിതാക്കൾ സ്ഥിരീകരിച്ചു. കന്യാകുമാരിയിൽ പരിശോധന ആരംഭിച്ചു.

Story Highlights : 13-year-old has gone to Tamil Nadu who went missing from Thiruvananthapuram

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here